"> ഇന്ന് അരിപ്പൊടി കൊണ്ട് കുക്കർ അപ്പം / കലത്തപ്പം ആയാലോ | Malayali Kitchen
HomeRecipes ഇന്ന് അരിപ്പൊടി കൊണ്ട് കുക്കർ അപ്പം / കലത്തപ്പം ആയാലോ

ഇന്ന് അരിപ്പൊടി കൊണ്ട് കുക്കർ അപ്പം / കലത്തപ്പം ആയാലോ

Posted in : Recipes on by : Vaishnavi

ചേരുവകൾ

വറുത്ത പത്തിരിപ്പൊടി – 1 Cup
വെള്ളം – 1 & 3 / 4 cup
ശർക്കര – 200 g
തേങ്ങ – 1/4 cup
ഏലയ്ക്ക – 1
ജീരകം – 1/2 tsp
തേങ്ങ കൊത്ത് – 1/2 cup
ചെറിയുള്ളി – 1/2 cup
വെളിച്ചെണ്ണ – 3 tbsp
ഉപ്പ് , Baking soda – ഒരു നുള്ള്

step-1

അരിപ്പൊടി, തേങ്ങ, ഏലയ്ക്കാ ജീരകം, 1 & 1/4 കപ്പ്‌ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശർക്കര പാനിക്കായി പാനിൽ ശർക്കര, 1/2 കപ്പ്‌ വെള്ളം ചേർത്ത് ലായനി തയ്യാറാക്കുക. ചൂടോടെ നേരത്തേ തയ്യാറാക്കിയതിലേക്ക് ഒഴിച്ച് മിക്സ്‌ ചെയ്യുക. ഇതിലേക്ക് അല്പം ഉപ്പും ബെക്കിങ് സോഡായും ചേർത്ത് മിക്സ്‌ ചെയ്യുക.

ശേഷം കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, തേങ്ങാ കൊത്ത് വറക്കുക. ശേഷം കുക്കർ ഹൈ ഫ്‌ളൈമിൽ
വെച്ച് ബട്ടർ ഒഴിക്കുക. 2 മിനുട്ട് നേരം ഹൈ ഫ്‌ളൈമിൽ പാചകം ചെയ്യുക. ചേർത്ത് വിസിൽ ഊരി കുക്കർ മൂടിവെക്കുക. ശേഷം കുറഞ്ഞ തീയിൽ 5-6 മിനിറ്റ് കുക്ക് ചെയ്യുക. ശേഷം ഓഫ്‌ ചെയ്ത്. ചൂടു തണിഞ്ഞതിനു ശേഷം കുക്കറിൽ നിന്നും മാറ്റുക

Leave a Reply

Your email address will not be published. Required fields are marked *