"> പോർക്ക് വരട്ടിയത് | Malayali Kitchen
HomeRecipes പോർക്ക് വരട്ടിയത്

പോർക്ക് വരട്ടിയത്

Posted in : Recipes on by : Vaishnavi

ഘട്ടം 1 : പ്രഷർ കുക്കിംഗ്‌
പോർക്ക് : 1 കിലോ
മഞ്ഞൾപ്പൊടി: 1/2tsp
മുളകുപൊടി: 2.5 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
പച്ചമുളക്: 1
കറിവേപ്പില
ഗിൻജർ ക്രഷ്ഡ് : 3tsp

സവാള: 1 ചെറുത്
എല്ലാംകൂടെ കലർത്തി 3 വിസിൽ വരെ പ്രഷർ കുക്കറിൽ വേവിക്കുക.

ഘട്ടം 2: മസാല പ്രിപ്പറേഷൻ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 2 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
ഇഞ്ചി പേസ്റ്റ് : 2 tsp
പച്ചമുളക്: 1
കറിവേപ്പില
കടുക്: 1/2 ടീസ്പൂൺ
വെളിച്ചെണ്ണ: 1.5 ടീസ്പൂൺ
കുരുമുളക് പൊടി: 2.5 ടീസ്പൂൺ
സവാള: ഒന്ന് ചെറുത്
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക കടുക് ചേർത്ത് പൊട്ടിക്കുക ഒരു ചെറിയ സവാള അരിഞ്ഞത് ചേർത്ത് സ്വർണ്ണ തവിട്ട് വരെ വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർത്ത് നന്നായി വഴറ്റുക .. ഇതിലേക്ക് പച്ചമുളക് കറിവേപ്പിലയും തേങ്ങ കഷണങ്ങളും ചേർത്ത് വഴറ്റുക. ഇനി എല്ലാ മസാലയും ചേർത്ത് വഴറ്റുക .. ഇതിലേക്ക് 5tbsp പോർക്ക് വേവിച്ചപ്പൊ വന്ന നെയ്യ് ചേർത്ത് നന്നായി വഴറ്റുക വേവിച്ച ഇനി വേവിച്ചപോർക്ക് ചേർത്ത് 2-3 മിനിറ്റ് വറുക്കുക.

ഘട്ടം 3 :ഫ്രയിങ്
കുഞ്ഞുള്ളി 15
പച്ചമുളക് 2
കറിവേപ്പില
3 ബാച്ചുകളായി ആണ് പോർക്ക്‌ ഫ്രൈ ചെയ്യണെ.
ആദ്യ ബാച്ചിനായി 1 ടീസ്പൂൺ എണ്ണ ചേർത്ത് 5-6 കുഞ്ഞുള്ളി പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക ഇതിലേയ്ക്ക് പോർക്ക്‌ ചേർത്ത് 1 മിനിറ്റ് ഫ്രൈ ചെയ്യുക. അടുത്ത ബാച്ചും ഇതേ രീതിയിൽ ഫ്രൈ ചെയ്യുക ..
കേരള സ്റ്റൈൽ പോർക്ക്‌ ഫ്രൈ തയ്യാറാണ്

Leave a Reply

Your email address will not be published. Required fields are marked *