"> ഇന്ന് നമുക്ക് എളുപ്പത്തിൽ ഒരു ഹൽവ ആക്കിയാലോ.. | Malayali Kitchen
HomeUncategorized ഇന്ന് നമുക്ക് എളുപ്പത്തിൽ ഒരു ഹൽവ ആക്കിയാലോ..

ഇന്ന് നമുക്ക് എളുപ്പത്തിൽ ഒരു ഹൽവ ആക്കിയാലോ..

Posted in : Uncategorized on by : Vaishnavi

പപ്പായ ഹൽവ
—————————-

പപ്പായ പൾപ്പ് – 2 കപ്പ്‌
പഞ്ചസാര – 1/2 കപ്പ്‌
ഉപ്പ് – 1 നുള്ള്
കോൺ ഫ്ലോർ – 2 tblsp
വെള്ളം – 2 tblsp
ഏലക്ക പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 5,6 tblsp
നട്ട്സ് – ആവശ്യത്തിന്

പൾപ്പിൽ അടുപ്പിൽ വച്ച് പഞ്ചസാരയും ഉപ്പും ഇട്ട് ഇളക്കി തിള വരുമ്പോൾ കോൺ ഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ച് കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. ഇടക്കിടെ നെയ്യ് ഒഴിച്ച് കൊടുക്കാം. വശങ്ങളിൽ നിന്നു വിട്ടു വരുന്ന പരുവത്തിൽ നട്ട്സ് ചേർത്ത് കൊടുക്കാം. നന്നായി കട്ടിയാകുമ്പോൾ തീ അണച്ചു നെയ് പുരട്ടിയ പത്രത്തിൽ പരത്തി ചൂടാറുമ്പോൾ മുറിച്ചെടുത്തു ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *