12 April, 2021
പച്ചമാങ്ങാ തൊടുകറി

പച്ചമാങ്ങ ഉണ്ടെങ്കിൽ എരിവും പുളിയും മധുരവും ഉള്ള നല്ല കിടിലൻ തൊടുകറി ഉണ്ടാകാം..
ചേരുവകൾ
1. ശർക്കര 100ഗ്രാം
2. വെള്ളം കാൽ കപ്പ്
3. വെളിച്ചെണ്ണ ആവിശ്യത്തിന്
4. കടുക് 1ടേബിൾ സ്പൂൺ
5. ഉലുവ 1/4 ടേബിൾ സ്പൂൺ
6. ചുവന്നുള്ളി 10 എണ്ണം
7. പച്ചമുളക് എരിവിന് അനുസരിച്ചു
8. വെളുത്തുള്ളി 7 എണ്ണം
9. ഇഞ്ചി ചെറിയ കഷ്ണം
10. കറി വേപ്പില ആവിശ്യത്തിന്
11. മുളക് പൊടി ഒന്നര ടേബിൾ സ്പൂൺ
12. മഞ്ഞൾ പൊടി കാൽ ടേബിൾ സ്പൂൺ
13. ഉപ്പ് ആവിശ്യത്തിന്
14. ഉലുവ പൊടിച്ചത് 1/4+1/4ടേബിൾ സ്പൂൺ
15. മാങ്ങ 250 ഗ്രാം
ആദ്യം 100 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കാം..
അടുത്തത് ആയി ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ കടുക് ചേർക്കാം.. കടുക് മുഴുവൻ ആയി പൊട്ടി വരുമ്പോൾ അര ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കാം..
ഉലുവ നന്നായി മൂത്തു വന്നാൽ 10 ചുവന്നുള്ളി,എരിവിന് അനുസരിച്ചു പച്ചമുളക്, 7 വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി കുറച്ചു കറി വേപ്പില ഇത്രയും ചേർത്ത് കൊടുക്കാം.. ഇതിന്റെ പച്ചമണം മാറി, വന്നാൽ ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി.. ഇത്രയും ചേർക്കാം.. ഇതും നന്നായി മൂപ്പ് ആയി വന്നാൽ കാൽ ടീസ്പൂൺ കായത്തിന്റെ പൊടി ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം 250 ഗ്രാം നല്ല പുളിയുള്ള മാങ്ങാ ചേർക്കാം..
പുളിയില്ലാത്ത മാങ്ങാ ആണെങ്കിൽ കാൽ കപ്പ് സുർക്ക കൂടെ ചേർക്കാം..കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മൂടി വെച്ച് മാങ്ങാ വേവിക്കാം..
മാങ്ങാ നന്നായി വെന്ത് വന്നാൽ ഉരുക്കി വെച്ചിട്ടുള്ള ശർക്കര ചേർത്ത് കൊടുക്കാം… ഇത് നന്നായി തിളപ്പിച്ച് ഗ്രേവി ചെറുതായി ഒന്ന് കുറുക്കി എടുക്കാം..
കറി ചെറുതായി കുറുകി വന്നാൽ കാൽ ടീസ്പൂൺ കായപ്പൊടി കൂടെ ചേർക്കം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഫ്ളെയിം ഓഫാക്കാം..