12 April, 2021
ഓട്ടട

ഓട്ടടയ്ക്ക് നല്ല ടേസ്റ്റുണ്ടാകാനും പെട്ടെന്ന് ഒന്ന് വെന്തു കിട്ടാനും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.
റെസിപ്പി
ഇന്ഗ്രെഡിമെന്റ്സ്
2 കപ്പ് ഗോതമ്പുപൊടി
11/2 കപ്പ് തേങ്ങ
1/2 കപ്പ് ശർക്കര
4 tbsp വെള്ളം
1tsp ഏലക്കാപ്പൊടി
1/2 tsp ജീരകപ്പൊടി
2 നുള്ള് ഉപ്പുപൊടി
വാഴയില
വെള്ളം
തയ്യാറാക്കുന്ന വിധം
Step 1
ആദ്യം അടയ്ക്കു വേണ്ട filling തയ്യാറാക്കാം., അതിനായി ഒരു ചീനച്ചട്ടിയിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുക്കാം. ഇത് ചൂടാകുമ്പോൾ തേങ്ങ ഇട്ട് വെള്ളം വറ്റുന്നവരെ ഇളക്കുക. അതിനു ശേഷം ഇതിലോട്ട് ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ഇട്ട് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങി വേറൊരു പാത്രത്തിലേക്ക് മാറ്റുക.
Step 2
ഒരു പാത്രത്തിൽ ഗോതമ്പുപൊടി ഇട്ട് ഉപ്പ് ചേർത്ത് ഇളക്കിയതിനു ശേഷം വെള്ളം ചേർത്ത് കുറച്ച് ലൂസായിട്ട് കുഴച്ചെടുക്കുക.. ഈ മാവ് കുറേശ്ശെ എടുത്ത് ഇലയിൽ വെച്ച് കട്ടി കുറച്ച് പരത്തി ഫില്ലിംഗ് വെച്ച് മടക്കി എടുക്കുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. ചൂടായ ദോശക്കല്ലിൽ അട ഓരോന്നായി ഇട്ടു കൊടുത്ത് അടയുടെ മുകളിൽ ഭാരമുള്ള ഒരു പാൻ വെച്ച് ഇത് കുക്ക് ചെയ്ത് എടുക്കുക. നമ്മുടെ tasty ആയിട്ടുള്ള ഓട്ടട തയ്യാർ. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.