"> VISHU SPECIAL || കേരള സ്റ്റൈൽ കാബേജ് തോരൻ | Malayali Kitchen
HomeRecipes VISHU SPECIAL || കേരള സ്റ്റൈൽ കാബേജ് തോരൻ

VISHU SPECIAL || കേരള സ്റ്റൈൽ കാബേജ് തോരൻ

Posted in : Recipes on by : Vaishnavi

ചേരുവകൾ
* കാബേജ്: ഇടത്തരം വലിപ്പമുള്ള 1/2 കാബേജ് നന്നായി അരിഞ്ഞത് (3 കപ്പ് അരിഞ്ഞ കാബേജ്)
*സവാള: 1 ചെറിയത്, അരിഞ്ഞത്
* നാളികേരം ചെരകിയത്: 1.5 കപ്പ്
* പച്ചമുളക്: 5-6 കഷ്ണം
* മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
* കടുക്: 1 ടീസ്പൂൺ
* കറിവേപ്പില: ഒരു തണ്ട്
* ഉപ്പ്: 1/2tsp
* വെളിച്ചെണ്ണ: 5Tbsp

കാബേജ് നന്നായി കനംകൊറച്ച് അരിയുക. കൈകൊണ്ട് തേങ്ങയും കാബേജും മഞ്ഞൾപ്പൊടി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, 2 tbsp വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി mix ചെയ്യുക 5 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക.
ഒരു പാനിൽ 3 tbsp എണ്ണ ചൂടാക്കി കടുക് ഇടുക, പൊട്ടിയതിനു ശേഷം കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് വഴറ്റുക.
കാബേജ് മിശ്രിതം ചേർത്ത് medium തീയിൽ 4- 5 മിനിറ്റ് ഫ്രൈ ചെയ്യുക. നല്ല നാടൻ സ്വാദിന് അവസാനം 1tsp വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. 1-2 നുള്ള് പഞ്ചസാര ചേർക്കുക.
രുചിയൂറും കാബേജ് തോറൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *