12 April, 2021
വെട്ടുകേക്ക്

ചായക്കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്ക് വെട്ടു കേക്ക് തയ്യാറാക്കാം.
റെസിപ്പി
ഇന്ഗ്രെഡിമെന്റ്സ്
1 കപ്പ് മൈദ
1 മുട്ട
6 tbsp പഞ്ചസാര
1 tbsp നെയ്യ്
1tsp ഏലയ്ക്കപ്പൊടി
4 നുള്ള് സോഡാപ്പൊടി
2 നുള്ള് ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദയും സോഡാപ്പൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ഇട്ട് മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ ഒരു മുട്ടയും പഞ്ചസാര പൊടിച്ചതും കൂടി അടിച്ചെടുക്കുക. ഇത് മൈദയുടെ മിക്സിൽ ഇട്ട് കുഴച്ചെടുക്കുക. ഇത് മൂന്നു മണിക്കൂർ വെക്കുക. അതിനു ശേഷം ഈ മാവ് നീളത്തിൽ ആക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് ക്രോസ്സിൽ കട്ട് ചെയ്യുക. ഇത് എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. നമ്മുടെ വെട്ടു കേക്ക് തയ്യാർ. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ .