"> വിഷു സ്പെഷ്യൽ ഉള്ളി കറി | Malayali Kitchen
HomeRecipes വിഷു സ്പെഷ്യൽ ഉള്ളി കറി

വിഷു സ്പെഷ്യൽ ഉള്ളി കറി

Posted in : Recipes on by : Vaishnavi

വീട്ടിൽ സദ്യയ്ക്ക് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ഐറ്റം ആണ് ഈ ഉള്ളി കറി.
ഉള്ളി: 20
ഇഞ്ചി: ഒരു ചെറിയ കഷണം
പച്ചമുളക്: 2
കറിവേപ്പില
പുളി: ഒരു നെല്ലിക്ക വലുപ്പം
മുളകുപൊടി: 1.5 ടീസ്പൂൺ
മല്ലിപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ ഉപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര: 1/2 ടീസ്പൂൺ
വെളിച്ചെണ്ണ -4 tbsp
വെള്ളം: 2 കപ്പ്‌
ആദ്യം പുളി കുറച്ച് മിനിറ്റ് ചൂടുവെള്ളത്തിൽ കുതർത്തിവയ്ക്കുക, നന്നായി പിഴിഞ്ഞ് അരിച്ചെടിത്ത് മാറ്റി വയ്ക്കുക.
ഒരു പാൻ ചൂടാക്കി 2 tbsp വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇപ്പോൾ അരിഞ്ഞ ഉള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക പുളി പിഴിഞ്ഞത് ചേർത്ത് തിളപ്പിക്കാൻ അനുവദിക്കുക ..
നന്നായി വറ്റുന്നത് വരെ തിളപ്പിക്കുക. 1/2 ടീസ്പൂൺ പഞ്ചസാര or ഒരു ചെറിയ കഷണം ശർക്കര ചേർക്കുക.
ഇനി പാനീൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക. ഇത പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി കറിയിൽ ചേർക്കുക നന്നായി മിക്സ്‌ ചെയ്യുക.
രുചിയൂറും ഉള്ളി കറി തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *