"> നാടൻ രീതിയിലുള്ള വറുത്തരച്ച കോഴി കറി | Malayali Kitchen
HomeRecipes നാടൻ രീതിയിലുള്ള വറുത്തരച്ച കോഴി കറി

നാടൻ രീതിയിലുള്ള വറുത്തരച്ച കോഴി കറി

Posted in : Recipes on by : Vaishnavi

ചേരുവകൾ :
ചിക്കൻ -1/2 kg
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്കു 2 ഗ്രാമ്പൂ ,2 ഏലക്ക , 1/2 tbsp കുരുമുളക് ,ഒരു ചെറിയ കഷ്ണം പട്ട എന്നിവ ഇട്ടു ചൂടാക്കുക .ശേഷം തേങ്ങാ ചെർത്ത്‌ ബ്രൗൺ color ആകുന്നവരെ ചെറു തീയിൽ വറത്തു എടുക്കുക .കൂടെ 1 1/2 tbsp മല്ലി പൊടി ,1tbsp മുളക് പൊടി ,1/4 tsp മഞ്ഞൾ പൊടി,1 tbsp വെളിച്ചെണ്ണ കൂടി ചെർത്ത്‌ നന്നായി വറക്കുക .ചൂടറിയതിനു ശേഷം ഇതു അരച്ചെടുത്തു മാറ്റി വെക്കുക .
കറി ഉണ്ടാക്കാൻ പാനിൽ 1tbsp വെളിച്ചെണ്ണ ഒഴിക്കുക ,ശേഷം 1tsp പെരുംജീരകം ,1 സവാള ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,5 വെളുത്തുള്ളി ,8 പച്ചമുളക്, കുറച്ചു കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക .ശേഷം ഒരു 2 മീഡിയം സൈസ് തക്കാളി cherkkuka.നന്നായി വേവിക്കുക.തക്കാളി ഒക്കെ വെന്തു വരുമ്പോൾ വറത്തു വെച്ചിരിക്കുന്ന തേങ്ങാ അരപ്പു ചേർക്കുക .ആവശ്യത്തിന് ഉപ്പും ,വെള്ളവും ചെർത്ത്‌ തിളച്ചു വരുമ്പോൾ ചിക്കൻ കഷണങ്ങൾ ഇട്ടു 10 mint അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക . 10 mint ശേഷം ഒരു 5 mint കൂടി തുറന്നു വെച്‌ വേവിക്കാം .ശേഷം 1 tbsp ഗരം മസാല ,1 tsp വെളിച്ചെണ്ണ , കുറച്ചു കറി വേപ്പില ചേർത്ത് വാങ്ങി വെക്കാം .
വറുത്തരച്ച ചിക്കൻ കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *