"> കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ് | Malayali Kitchen
HomeRecipes കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്

കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്

Posted in : Recipes on by : Vaishnavi

വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്കും ഇനി രുചി കുറക്കാതെ തന്നെ അതിന്‌ സഹായിക്കുന്ന ഒരു റെസിപ്പി ആണിത്‌ ..റൈസിന്‌ പകരം കോളിഫ്ലവർ ഉപയോഗിച്ച്‌ ആണ്‌ ഈ വിഭവം തയ്യാറാക്കുന്നത്‌ .

ചേരുവകൾ
*****

കോളിഫ്ളവർ : 200 ഗ്രാം

വെളുത്തുള്ളി : 3 അല്ലി

സ്പ്രിംഗ്‌ ഓണിയൻ : 5 ടീസ്പൂൺ

സെലറി : 2 ടീസ്പൂൺ

കാപ്സിക്കം : 2 ടീസ്പൂൺ

ഒലിവ് ഓയിൽ : 3-4 ടീസ്പൂൺ

മുട്ട : 2 എണ്ണം

കുരുമുളക് : 1 ടീസ്പൂൺ

ഉപ്പ് : 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
*********

നന്നായി അരിഞ്ഞ കോളിഫ്‌ളവർ 2 മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർത്ത് ഇതിലേക്ക് കോളിഫ്ലവറും എഗ്ഗും ചേർന്ന നേരത്തെ തയ്യാറാക്കിയ കൂട്ട്‌ മിശ്രിതം ചേർത്ത് കോളിഫ്ളവർ വേവുന്ന വരെ വഴറ്റുക (4-5 മിനിറ്റ്)

ഇനി 1 ടീസ്പൂൺ എണ്ണയും ചതച്ച വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.

സ്പ്രിംഗ്‌ ഓണിയൻ, സെലറി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി ഇളക്കുക.

നിങ്ങളുടെ ടേസ്റ്റ്‌ അനുസരിച്ച് ഉപ്പും കുരുമുളകും ക്രമീകരിക്കുക.

രുചിയുള്ള കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌ തയ്യാറാണ് ….
DIET ചെയ്യുന്നവർക്ക് മാത്രമല്ല എല്ലാർക്കും ഇത്‌ ട്രൈ ചെയ്ത്‌ നോക്കാവുന്നതാണ്‌..

Leave a Reply

Your email address will not be published. Required fields are marked *