"> റവ ബിരിയാണി | Malayali Kitchen
HomeRecipes റവ ബിരിയാണി

റവ ബിരിയാണി

Posted in : Recipes on by : Vaishnavi

വ്യത്യസ്തങ്ങളായ ബിരിയാണികൾ കഴിച്ചിട്ടുള്ളവരാണ്‌ നമ്മിൽ പലരും… ഇന്നത്തെ പാചകത്തിൽ ഇന്ന് ഒരു വെറൈറ്റി ബിരിയാണി റെസിപ്പി ആണ്‌ പരിചയപ്പെടുത്തുന്നത്‌… റവ ബിരിയാണി. പലരും കഴിച്ചിരിക്കാൻ സാധ്യത ഇല്ല.. . ഇത്‌ എങ്ങനെ ആണ്‌ തയ്യാർ ആക്കുന്നത്‌ എന്ന് നോക്കാം .

ചേരുവകൾ
******

റവ – 500 ഗ്രാം

ചിക്കൻ 500 ഗ്രാം

സവാള – 3 എണ്ണം

പച്ചമുളക് – 2 എണ്ണം

തക്കാളി – 2 എണ്ണം

ഇഞ്ചി – 1 എണ്ണം

വെളുത്തുള്ളി – 8 എണ്ണം

കറിവേപ്പില – കുറച്ച്‌

മല്ലിയില – കുറച്ച്‌

മുളക്പൊടി – 1/2 ടീസ്പൂൺ

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

കുരുമുളക് പൊടി – 3/4 ടീസ്പൂൺ

ജീരകപ്പൊടി – 1/2 ടീസ്പൂൺ

അണ്ടിപ്പരിപ്പ് – കുറച്ച്‌

ഉണക്ക മുന്തിരി – കുറച്ച്‌

ഓയിൽ – 8 ടേബിൾ സ്പൂൺ

നെയ്യ് – 1ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
*********

ആദ്യം റവ നന്നായി വറുക്കുക (നല്ല മണം വരുന്ന വരെ )

ചിക്കൻ , മസാല പുരട്ടി വെക്കുക.

ഒരു പാനിൽ 4 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു ഒരു സവാള ,അണ്ടിപരിപ്പ്‌ , മുന്തിരി , കറിവേപ്പില എന്നിവ വറുത്തു മാറ്റിവെക്കുക .

ഇതേ പാനിൽ സവാള, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി എന്നിവ ഇട്ട് വയറ്റി മസാല പൊടികൾ ചേർത്ത് കൊടുക്കുക .

മറ്റൊരു പാനിൽ ഓയിൽ ഒഴിച്ചു ചിക്കൻ ഫ്രൈ ചെയ്തു എടുക്കുക.

ഇതേ ഓയിലിൽ പാകത്തിന് വെള്ളം (റവ 3cup= വെള്ളം 3cup) ഒഴിച്ചു നെയ്യ് 1ടേബിൾ സ്പൂൺ വറുത്തു വെച്ച “സവാള , അണ്ടിപരിപ്പ്‌ , മുന്തിരി , കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് തിളച്ചു വന്നാൽ റവ കുറേശെ ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ച് വേവിക്കുക .

സവാള മസാലയിലേക്ക് മല്ലിയില , ഫ്രൈ ചെയ്ത ചിക്കൻ , വറുത്തു വെച്ച സവാള , അണ്ടിപരിപ്പ്‌ , മുന്തിരി എന്നിവ ഇട്ട് മിക്സ്‌ ആക്കണം ഇതിന് മുകളിൽ റവ ഇട്ട് അല്പ സമയം അടച്ചു വെക്കുക.

ശേഷം മിക്സ്‌ ആക്കി ചൂടോടെ വിളമ്പാം.

വറുത്ത സവാള അണ്ടിപരിപ്പ്‌ , മുന്തിരി , മല്ലിയില എന്നിവ മുകളിൽ ഇട്ട് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *