"> ബേബി കോൺ മസാല | Malayali Kitchen
HomeRecipes ബേബി കോൺ മസാല

ബേബി കോൺ മസാല

Posted in : Recipes on by : Vaishnavi

 

റെസിപി

ബേബി corn ഒരു 10 എണ്ണം
സവാള – 1 വലുത്
തക്കാളി- നന്നായി പഴുത്തത് 2 മീഡിയം
അണ്ടിപ്പരിപ്പ് – 10/12 എണ്ണം(കുതിർത്ത് അരച്ചു വെയ്ക്കണം)
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 5/6 അല്ലി
മല്ലിയില- ഒക്കെ ടേസ്റ്റ് അനുസരിച്ചു ഇടണം
കസൂരി മേത്തി – ഒരു വലിയ സ്പൂണ്
മുളക് പൊടി(കശ്മീരി ചില്ലി പൗഡർ) -1/1.5 ടീ സ്പൂണ്
മല്ലി പൊടി – മുക്കാൽ സ്പൂണ്
ഗരം മസാല -1 ടീസ്പൂണ്
ബേ ലീഫ്-1
ജീരകം- ഒരു വലിയ സ്പൂണ്
പട്ട – 1 ചെറിയ കഷ്ണം
ഏലക്ക -2
ഗ്രാമ്പൂ -1
എണ്ണ/ നെയ്യ് – ആവശ്യത്തിന്

ബേബി corn ഏകദേശം 1.5 ഇഞ്ച് വലിപ്പത്തിൽ മുറിക്കുക
പാനിൽ എണ്ണ ഒഴിച്ചു അത് ഒന്ന് നിറം ചെറിയ brown ആകും വരെ റോസ്റ്റ് ചെയ്യുക, അത് മാറ്റി വെച്ചിട്ട് അതേ പാനിൽ നെയ്യോ എണ്ണയോ ചേർത്തു bayleaf, ജീരകം, പട്ട, ഗ്രാമ്പൂ, ഏലക്ക എല്ലാം ചേർത്ത് ഇളക്കി നല്ല മണം വരുമ്പോൾ സവാള ചെറുതായി ചോപ്പ് ചെയ്തത് ചേർത്ത് ഇളക്കുക, അതിന്റെ നിറം മാറി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി നന്നായി ചതച്ചത് ചേർത്ത് ഇളക്കി പച്ചമണം മാറുമ്പോൾ തക്കാളി പ്യൂരി ചേർത്ത് ഇളക്കി അടച്ചു വെച്ചു വേവിക്കുക, ഒരു 10 മിനിറ്റ് ഒക്കെ മതിയാവും, പിന്നെ നന്നായി ഇളക്കി എണ്ണ തെളിയുമ്പോൾ ഇതിലേക്ക് മുളക്പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഉപ്പ് ചേർത്ത് ഇളക്കുക, ഒരു മുക്കാൽ ഭാഗം മല്ലിയിലയും കസൂരി മേത്തിയും ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ അരച്ചു വെച്ചിരിക്കുന്ന കാഷ്യൂ പേസ്റ്റ് ചേർക്കുക, ആവശ്യത്തിന് വെള്ളവും ചേർത്ത് തിളയ്ക്കുമ്പോൾ ബേബി corn ചേർത്ത് അതിലേക്ക് ഒരു ടീസ്പൂണ് ഗരം മസാലയും ബാക്കി കസൂരി മേത്തിയും ചേർത്തു ഇളക്കി അടച്ചു വെച്ചു, ലോ flame ആക്കി corn സോഫ്റ്റും, ഗ്രേവി തിക്കും ആവും വരെ വേവിക്കുക, ആവശ്യമെങ്കിൽ ഫ്രഷ് ക്രീം ചേർക്കാം, അവസാനം വേണമെങ്കിൽ ഒരു സ്പൂണ് ബട്ടർ ചേർത്ത് ഇളക്കാം കുറച്ചു ഫ്രഷ് മല്ലിയില കൂടി ഇട്ടു സ്റ്റവ്വ് ഓഫ് ആക്കാം

Leave a Reply

Your email address will not be published. Required fields are marked *