"> ചെറിയുള്ളിസാമ്പാർചീരതോരൻ | Malayali Kitchen
HomeRecipes ചെറിയുള്ളിസാമ്പാർചീരതോരൻ

ചെറിയുള്ളിസാമ്പാർചീരതോരൻ

Posted in : Recipes on by : Vaishnavi

സാമ്പാർ ചീര- ഒരു പിടി(ഒരു കൈ നീളത്തിൽ ഒടിച്ചത്)
ചെറിയ ഉള്ളി-20(സാമാന്യം വലിയ ഉള്ളി ആരുന്നു എന്റെ കയ്യിൽ)
തേങ്ങാ -കാൽ മുറി
വെളുത്തുള്ളി-2 അല്ലി
മഞ്ഞൾപൊടി-കാൽ ടീസ്പൂണ്

വറ്റൽമുളക്-2
കറിവേപ്പില-1തണ്ട്
അരി-2 ടീസ്പൂണ്

എണ്ണ, ഉപ്പ് – ആവശ്യത്തിന്

പാനിൽ എണ്ണ ഒഴിച്ച് അരി കടുക് വറ്റൽമുളക് ഇട്ട് പൊട്ടിച്ച് കറി വേപ്പില ഇട്ട ശേഷം കീറി അറിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക, അതിലേക്ക് ഉപ്പ് ചേർത്ത ശേഷം നിറം മാറും വരെ നന്നായി വഴറ്റുക, ഇതിലേക്ക് ചെറുതായി അരിഞ്ഞ സാമ്പാർ ചീര വെളുത്തുള്ളി ചതച്ചത് തേങ്ങാ മഞ്ഞൾപൊടി ചേർത്ത് നന്നായി ഇളക്കുക, അടച്ചു വെയ്ക്കണ്ട, പെട്ടന്ന് വെന്ത് കിട്ടും, അടിപൊളി ടേസ്റ്റ് ആണ്..

Leave a Reply

Your email address will not be published. Required fields are marked *