"> ഇടിച്ചക്ക തോരൻ | Malayali Kitchen
HomeRecipes ഇടിച്ചക്ക തോരൻ

ഇടിച്ചക്ക തോരൻ

Posted in : Recipes on by : Vaishnavi

ഇടിച്ചക്ക – ഒരെണ്ണം(ഒട്ടും ചുള ഒന്നും ആവാത്തത് ആണ് ഞാൻ എടുക്കാറു)
തേങ്ങാ-അരമുറി
പച്ചമുളക്-1
മഞ്ഞൾപൊടി-1ടീസ്പൂണ്
വെളുത്തുള്ളി-4 അല്ലി
മുളക്പൊടി-മുക്കാൽ ടീസ്പൂണ്

ജീരകം-കാൽ ടീസ്പൂണ്
ഉപ്പ് ,എണ്ണ ആവശ്യത്തിന്

ഉഴുന്ന്-1 ടീസ്പൂണ്
കടുക്-1 ടീസ്പൂണ്
വറ്റൽമുളക്-2
കറിവേപ്പില-2 തണ്ട്

ചക്ക മുള്ള് നന്നായി ചെത്തി കളയണം, കട്ടിയുള്ള ഭാഗം മുഴുവനായി തന്നെ, കത്തി കൊണ്ട് ചെത്തുമ്പോൾ കട്ടി കുറഞ്ഞു soft ആകുന്ന ഭാഗം വരെ, കട്ടിയുള്ള ഭാഗം ഇരുന്നാൽ വേവില്ല

ശേഷം വട്ടത്തിൽ മുറിച്ച്, അതിനെ വീണ്ടും ചെറുതായി(4ആയി/6ആയി) മുറിച്ച് ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക, കൈ കൊണ്ട് ഉടച്ചാൽ ഉടഞ്ഞു വരുന്ന പരുവം,(3ലിറ്റർ കുക്കറിൽ 2 വിസിലിൽ എനിക്ക് വേവാറുണ്ട്,ചക്കക്ക് അനുസരിച്ച് മാറും എന്നാണ് അനുഭവം, തുറന്ന് നോക്കി വെന്തില്ലങ്കിൽ ഒന്നൂടി നന്നായി വേവിക്കണം,)

ശേഷം വെള്ളം ഉണ്ടെങ്കിൽ ഊറ്റി കളഞ്ഞ ശേഷം കൈ കൊണ്ട് നന്നായി ഉടച്ച് എടുക്കുക, അല്ലെങ്കിൽ കല്ലിൽ ചതക്കാം, അരയരുത്(കുഴഞ്ഞു പോകരുത്)

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉഴുന്ന് ,കടുക്,വറ്റൽമുളക് ഇട്ട് കടുക് പൊട്ടുമ്പോൾ കറിവേപ്പില ഇട്ട ശേഷം വേവിച്ച ചതച്ച ചക്ക ചേർത്ത് ഇളക്കുക, (ഉപ്പ് നോക്കണം, കുറവാണേൽ തേങ്ങാ ചതക്കുന്ന കൂടെ ചേർക്കാം,) തേങ്ങാ ,ജീരകം ,വെളുത്തുള്ളി,പച്ചമുളക്(ആവശ്യമെങ്കിൽ മാത്രം),കറിവേപ്പില, മഞ്ഞൾപൊടി മുളക് പൊടി ചേർത്ത് ഒന്ന് ചതച്ചെടുക്കാം, ഇത് ചക്കയിലേക്ക് ചേർത്ത് ഒന്ന് മൂടി 2 മിനുറ്റ് കൂടി കുറഞ്ഞ ഫ്ലെമിൽ വച്ച ശേഷം നന്നായി ഇളക്കി ചേർക്കുക ❤ എഴുതിയപ്പോൾ നീണ്ടു പോയെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്, ചക്ക മുള്ള് കളയുന്ന പാട് മാത്രേ ഉളളൂ

Leave a Reply

Your email address will not be published. Required fields are marked *