14 April, 2021
പയറു തീയൽ/അച്ചിങ്ങാ തീയൽ

ആവശ്യം ഉള്ള സാധനങ്ങൾ
ചെറിയ ഉള്ളി-250gm
പയർ-350gm
തക്കാളി-2(അല്ലെങ്കിൽ പുളി നെലിക്ക വലിപ്പം)
തേങ്ങാ-1വലുത് (നന്നായി വിളഞ്ഞത്)
മുളക് പൊടി-1.5tbspn
(വറ്റൽ മുളക് ആണെങ്കിൽ 10-12 എണ്ണം)
മല്ലിപ്പൊടി -മുക്കാൽ tbspn
(മല്ലി ആണെങ്കിൽ 1സ്പൂണ്)
മഞ്ഞൾപൊടി 1tspn
ഉപ്പ് ,എണ്ണ ആവശ്യത്തിന്
ഉലുവ പൊടി -ഒരു നുള്ള്
തേങ്ങാ ചെറിയ പീരയായി തിരുമ്മി നന്നായി വറക്കുക, ഒട്ടും കരിയരുത്.
ചെറിയ ഉള്ളി കീറി അറിയുക,പയർ ഒരിഞ്ച് നീളത്തിൽ മുറിക്കുക
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക, വഴന്റ് വരുമ്പോൾ പയർ കൂടി ചേർത്ത് നന്നായി വഴറ്റുക.
ശേഷം മഞ്ഞൾ പൊടി മുളക് പൊടി മല്ലിപൊടി ഉപ്പ് ഇവ ചേർത്ത് വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളവും തക്കാളി അരിഞ്ഞതും(അല്ലെങ്കിൽ പുളിവെള്ളവും) ചേർത്ത് അടച്ചു വച്ച് വേവിക്കുക, പയർ വെന്ത് വരുമ്പോളേക്കും അരച്ച് വച്ചിരിക്കുന്ന തേങ്ങാ വറുത്തരച്ചത് കൂടി ചേർത്ത് ഇളക്കി അടച്ചു വച്ചു കുറുകുമ്പോൾ ഉലുവാപൊടി തൂവി അടുപ്പിൽ നിന്ന് മാറ്റുക