14 April, 2021
കപ്പ ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങൾ
കപ്പ – 2 എണ്ണം ഇടത്തരം വലിപ്പം ഉള്ളത്
സവാള- 1 വലുത്
തക്കാളി-1 വലുത്
പൊട്ടുകടല-2സ്പൂണ്
ഉഴുന്ന് -1സ്പൂണ്
കടുക്-half സ്പൂണ്
ഇഞ്ചി-ഒരു ചെറിയ കഷ്ണം
പച്ചമുളക് -2 എണ്ണം
തേങ്ങാ അരമുറി
വറ്റൽമുളക് -2
ഉപ്പ്,എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കപ്പ ചെറുതായി അരിഞ്ഞു ഏറെ വെള്ളം വച്ചു വേവിക്കിക, വെന്ത് തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക, നന്നായി വെന്ത് കഴിഞ്ഞു ഊറ്റി വയ്ക്കുക
പാനിൽ എണ്ണ ഒഴിച്ച് ഉഴുന്നും കടുകും വറ്റല്മുളകും ചേർത്ത് ഇളക്കുക, പൊട്ടുകടല കൂടി ചേർത്ത് ചെറുതായി മൂത്ത് വരുമ്പോൾ (കരിയരുത്) സവാള, ഇഞ്ചി, പച്ചമുളക്,കറിവേപ്പില ചേർത്തു വഴറ്റുക, ഒരുപാട് മൂക്കേണ്ട ആവശ്യം ഇല്ല, ഇതിലേക് തക്കാളി കൂടി ചേർത്ത് വഴറ്റുക, തക്കാളി ഉടഞ്ഞു വരുമ്പോൾ വേവിച്ചു വെച്ച കപ്പ ചേർക്കാം(കപ്പ ചേർക്കും മുൻപ് ആവശ്യത്തിന് ഉപ്പുണ്ടോ എന്ന് നോക്കുക, കുറവാണെങ്കിൽ സവാള കൂട്ട് വഴന്നതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക)
കപ്പ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, കപ്പ ഉടക്കണം, എന്നാൽ മുഴുവൻ ഉടയരുത് എന്നത് പോലെ വേണം ഇളക്കാൻ, ഇതിലേക്ക് തേങ്ങാ തിരുമ്മിയത് ചേർത്ത് നന്നായി യോജിപ്പിക്കുക, 2 മിനുറ്റ് തീ കുറച്ച് അടച്ച് വയ്ക്കാം