14 April, 2021
തേങ്ങ പച്ചക്ക് അരച്ച തീയൽ

തീയൽ പലവിധം ഉണ്ട്
ചെറിയ ഉള്ളി തേങ്ങാക്കൊത്തു വാളന്പുളി ഇട്ട ഉള്ളിതീയൽ
പയറും ഉള്ളിയും പ്രധാനമായും ഇടുന്ന പയറു തീയൽ
വിളയാത്ത പറങ്ങാണ്ടി(cashew) ഇടുന്ന പറങ്ങാടി തീയൽ
പാവയ്ക്കാതീയൽ
പിന്നെ നമ്മുടെ കൊഞ്ച് തീയൽ
പിന്നെ നമ്മുടെ സാദാ കിഴങ്ങും പടവലങ്ങയും ഒക്കെ ഇട്ട തീയൽ
ഒരേ സമയം വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വിഭാഗങ്ങളിൽ പെടുത്താവുന്ന കറി ആണ് തീയൽ.
ഇന്ന് ഇതൊന്നും അല്ലാത്ത മറ്റൊരു തീയൽ ആണ്. സാധാരണ തീയൽ തേങ്ങ വറത്താണ്ബുണ്ടാക്കുന്നതെങ്കിൽ ഇത് പച്ചക്ക് അരച്ചാണ്
ഉള്ളി
പയർ
കിഴങ്ങു
തക്കാളി
പച്ചമുളക്
മുളക്പൊടി
മല്ലിപ്പൊടി
മഞ്ഞൾപൊടി
ഉപ്പ്
കറിവേപ്പില
ഉലുവ പൊടി
അരമുറി തേങ്ങ
മുരിങ്ങക്ക ഉണ്ടെങ്കിൽ ചേർക്കാം നല്ല ടേസ്റ്റ് ഉണ്ടാകും
ചട്ടിയിൽ എണ്ണ ഒഴിച്ച് ഉള്ളി പച്ചമുളക് വഴറ്റുക. വഴണ്ട് വരുമ്പോൾ പയർ ചേർക്കാം. ഇത് വഴണ്ടാൽ കിഴങ്ങും പിന്നെ തക്കാളിയും ചേർക്കാം. എല്ലാം കൂടി ഉപ്പു ചേർത്തു വഴറ്റിയ ശേഷം മുളക്പൊടി മല്ലിപ്പൊടി മഞ്ഞൾപൊടി ചേർക്കാം
മല്ലിപ്പൊടി അധികം വേണ്ട. ഇത് കരിയാതെ ഇളക്കി എണ്ണയിൽ ഒന്ന് മൂപ്പിച്ച ശേഷം വെള്ളം ഒഴിച്ച് അടച്ചു വേവാൻ വക്കുക. അരമുറി തേങ്ങ തിരുമ്മി നന്നായി അരയ്ക്കുക. കഷ്ണങ്ങൾ എല്ലാം വെന്ത ശേഷം അരപ്പിട്ടു തിളച്ചു വരുമ്പോൾ കറിവേപ്പില ഇട്ടു ,ഒരു നുള്ള് ഉലുവാപൊടി തൂകി വാങ്ങാം.
ഇതിൽ കൊഞ്ച് വേണമെങ്കിലും ചേർക്കാം. പാവാക്കയോ ഒക്കെ ആവാം