"> ബ്രെഡ് കൊണ്ടൊരു വെറൈറ്റി സ്നാക്ക് – ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് ! | Malayali Kitchen
HomeRecipes ബ്രെഡ് കൊണ്ടൊരു വെറൈറ്റി സ്നാക്ക് – ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് !

ബ്രെഡ് കൊണ്ടൊരു വെറൈറ്റി സ്നാക്ക് – ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് !

Posted in : Recipes on by : Vaishnavi

ചേരുവകൾ

ബ്രെഡ് – 12 എണ്ണം
ക്രീം ചീസ് – 113 ഗ്രാം
പൗഡേർഡ്‌ ഷുഗർ – അഞ്ചു ടേബിൾസ്പൂൺ
വാനില എസ്സെൻസ് – അര ടീസ്പൂൺ
മുട്ട – രണ്ടെണ്ണം
പട്ട പൊടിച്ചത് – അര ടീസ്പൂൺ
പാൽ – കാൽ കപ്പ്
ബ്ലൂ ബെറി – ഒരു കപ്പ്
ബട്ടർ – രണ്ടു ടേബിൾസ്പൂൺ

പാചകരീതി

ഒരു റോളർ ഉപയോഗിച്ച് ബ്രെഡ് നന്നായി പരത്തി അതിന്റെ വശങ്ങളിലുള്ള ക്രസ്റ് മുറിച്ചു മാറ്റുക.
ശേഷം ഒരു ബൗളിൽ മുട്ട ,പട്ട പൊടിച്ചത്,പഞ്ചസാര,പാൽ,വാനില എസ്സെൻസ് ഇവ ചേർത്ത് നന്നായി വിസ്‌ക് ചെയ്തെടുക്കുക .
ഇനി ഒരു കപ്പ് ബ്ലൂ ബെറിയും പഞ്ചസാരയും കൂടെ ചേർത്ത് മിക്സ് ചെയ്തിട്ട് മാറ്റി വയ്ക്കുക.
പരത്തി വെച്ച ബ്രെഡിൻ കഷ്ണങ്ങൾ എടുത്തു അതിന്റെ വീതി കുറഞ്ഞ ഭാഗത്തു ക്രീം ചീസ് സ്പ്രെഡ് ചെയ്യുക,അതിനു മുകളിൽ ബ്ലൂ ബെറി ഒന്നോ രണ്ടോ വരിയായി വച്ച് സീൽ ചെയ്ത ശേഷം മുട്ട മിശ്രിതത്തിൽ കവർ ചെയ്തെടുക്കുക.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ രണ്ടു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് റോൾ അപ്പ് ഓരോന്നായി ഇട്ടു എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ മൊരിച്ച് വാങ്ങി വയ്ക്കുക.
റോൾ അപ്പ് അലങ്കരിക്കാൻ കുറച്ചു പൗഡേർഡ്‌ ഷുഗർ സ്പ്രെഡ് ചെയ്തു തേനോ,മേപ്പിൾ സിറപ്പോ ചേർത്ത് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *