"> ചീസ് കേക്ക് | Malayali Kitchen
HomeRecipes ചീസ് കേക്ക്

ചീസ് കേക്ക്

Posted in : Recipes on by : Vaishnavi

ചേരുവകൾ
******
ഡജിസ്റ്റീവ് ബിസ്ക്കറ്റ്സ് -200gm
വെണ്ണ -50gm
വൈറ്റ് ചോക്ലേറ്റ് -200gm
വിപ്പിംഗ് ക്രീം-250gm
ക്രീം ചീസ് -500gm
പൊടിച്ച പഞ്ചസാര -30gm
വാനില എസ്സെൻസ് -1/2 tbsp
ബ്ലൂബെറി -300gm
കോൺ ഫ്ലോർ -2tbsp
നാരങ്ങ നീര് -1tsp
പൊടിച്ച പഞ്ചസാര -30gm
തയ്യാറാക്കുന്ന വിധം
********
ആദ്യം ബിസ്ക്കറ്റ്സ് മിക്സിയിലോ ഫുഡ്‌ പ്രോസസ്സർലോ നന്നായി പൊടിച്ചെടുക്കാം. ഇനി ബട്ടർ കൂടി ഇട്ടു കൊടുത്ത് ഒന്ന് കൂടി പൊടിച്ചെടുക്കാം. ഇത് കൈയിൽ പിടിക്കുമ്പോ ഒരു ഉരുള പോലെ കിട്ടണം. അതാണ് പാകം. ഇനി ഇത് സ്പ്രിംഗ്ഫോം പാനിലേക്കോ, കേക്ക് ടിന്നിലേക്കോ ഇട്ട് കൊടുത്ത് കൈ കൊണ്ട് നന്നായിഅമർത്തി ലെവൽ ചെയ്‌തു കൊടുക്കാം. ഇനി ഫ്രിഡ്ജിൽ 1/2 മണിക്കൂർ സെറ്റ് ആവാൻ വെക്കാം.

വൈറ്റ് ചോക്ലേട്ടും, വിപ്പിംഗ് ക്രീം 50gm ഉം കൂടി ഡബിൾ ബോയിൽ രീതിയിൽ ഉരുക്കി മാറ്റി വെക്കുക. വിപ്പിംഗ് ക്രീം 200gm നന്നായി സ്റ്റിഫ് പീക്ക്സ് ആകുന്ന വരെ ബീറ്റ് ചെയ്‌തു മാറ്റി വെക്കാം. ക്രീംചീസും, വാനില എസ്സെൻസും, പൊടിച്ച പഞ്ചസാരയും ചേർത്തു ബീറ്റ് ചെയ്ത ശേഷം വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് ചേർത്തു കൊടുത്തു ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് വിപ്പിംഗ് ക്രീം ചേർത്തു രണ്ടു ബാച്ച് ആയി ഫോൾഡ് ചെയ്തു എടുക്കുക. ഇനി ഇത് ഫ്രിഡ്ജിൽ നിന്ന് എടുത്ത ബിസ്ക്കറ്റ് ബേസിന്റെ മുകളിൽ ചേർത്തു കൊടുത്തു ലെവൽ ചെയ്‌തു ഫ്രിഡ്ജിൽ 5 മണിക്കൂർ സെറ്റവാൻ വക്കാം.

ഇനി ഏറ്റവും മുകളിലെ ലയർ തയ്യാറാക്കാം.ബ്ലൂബെറിയും, പൊടിച്ച പഞ്ചസാരയും, നാരങ്ങ നീരും, കോൺ ഫ്ലോ‌റും നന്നായി യോജിപ്പിച്ചു അടുപ്പിൽ വെച്ചു കുറുക്കിയെടുക്കാം.ചൂടാറിയ ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത ചീസ് കേക്കിന്റെ മുകളിൽ ഒഴിച്ചു കൊടുത്തു ഫ്രിഡ്ജിൽ രാത്രി മുഴുവൻ സെറ്റ് ആവാൻ വെക്കാം. അതിനു ശേഷം പുറത്തെടുത്തു മുറിച്ചു സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *