"> ബീഫ് റോസ്റ്റ് | Malayali Kitchen
HomeRecipes ബീഫ് റോസ്റ്റ്

ബീഫ് റോസ്റ്റ്

Posted in : Recipes on by : Vaishnavi

ബീഫ് അല്പം മീഡിയം സൈസ് ആയിട്ട് കട്ട് ചെയ്യുക. ഇത് കുക്കറിലിട്ട് കാൽ കപ്പ് വെള്ളവും കുറച്ചു ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടെ ചേർത്തിട്ട് 10 വിസിൽ വരെ കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ കാൽക്കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ച് 2 സവാള ചെറുതായി അരിഞ്ഞതും 2 പച്ചമുളക് 2 തണ്ട് കറിവേപ്പില ഇവയെല്ലാം കൂടി ഇട്ട് സവാള നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കുക.

അതിനുശേഷം ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൗഡർ ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം വേവിച്ചുവെച്ച ബീഫ് കഷണങ്ങൾ ഇതിലേക്ക് ചേർത്തിട്ടുണ്ട് നല്ലപോലെ ഇളക്കി ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർക്കുക.

വീണ്ടും ഇളക്കി മിക്സ് ചെയ്ത് കൊടുക്കുക എന്നിട്ട് ലോ ഫ്ലോർ മിൽ ഇട്ട് ഒരു 10 മിനിറ്റ് അടച്ചു വെച്ചു വേവിച്ചെടുക്കുക. നല്ല അടിപൊളി ബീഫ് റോസ്റ്റ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *