"> നെയ്യപ്പം | Malayali Kitchen
HomeRecipes നെയ്യപ്പം

നെയ്യപ്പം

Posted in : Recipes on by : Vaishnavi

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

പച്ചരി രണ്ട് കപ്പ്
ശർക്കര 350 ഗ്രാം
മൂന്ന് ടേബിൾ സ്പൂൺ മൈദ
കുറച്ചു നെയ്യ് ആവശ്യത്തിന് ഓയിൽ
8 ഏലക്കായ
രണ്ട് ടീസ്പൂൺ എള്ള്
ഒരു നുള്ള് ഉപ്പ്
കുറച്ച് തേങ്ങാക്കൊത്ത്

തയ്യാറാക്കുന്ന വിധം

ഓവർ നയിറ്റ് കുതിർത് വച്ച 2 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി വെള്ളം ഒഴിവാക്കിയതിനുശേഷം ഒരു മിക്സി ജാറിൽ ഇട്ട് കൂടെ മൂന്ന് ടേബിൾസ്പൂൺ മൈദയും ഏലക്കായും ഒന്നേകാൽ കപ്പ് ശർക്കര ഉരുക്കിയതും (350 ഗ്രാം ശർക്കര മുക്കാൽകപ്പ് വെള്ളത്തിൽ ഉരുക്കിയത്) ഇട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കണം.അരച്ചെടുക്കുമ്പോൾ പൂർണമായും അരയാൻ പാടില്ല വളരെ ചെറിയ തരിയോട് കൂടി വേണം അരച്ചെടുക്കാൻ.ഇനി ഇതിലേക്ക് എള്ളും നെയ്യും തേങ്ങാക്കൊത്തും ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുത്ത് 5 മണിക്കൂർ കൂടി ഒന്ന് റെസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റിവെക്കാം (ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂർ മാറ്റിവെച്ചാൽ മാത്രമേ നെയ്യപ്പം പെർഫെക്റ്റ് ആയി കിട്ടുകയുള്ളൂ) അതിനുശേഷം മാവ് നല്ലപോലെ ഇളക്കി ഓയിൽ ഒന്ന് ചുട്ട് എടുത്താൽ നമ്മുടെ നാടൻ നെയ്യപ്പം റെഡി ആവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *