"> അവിൽ സുയ്യൻ | Malayali Kitchen
HomeUncategorized അവിൽ സുയ്യൻ

അവിൽ സുയ്യൻ

Posted in : Uncategorized on by : Vaishnavi

ചേരുവകൾ
*****

പഴം – 2 എണ്ണം

നെയ്യ് – 1 ടീ സ്പൂൺ

പഞ്ചസാര 1 ടീ സ്പൂൺ

അവിൽ 1/2 കപ്പ്

അണ്ടി പരിപ്പ് – 2 ടീസ്പൂൺ

ബദാം – ടീസ്പൂൺ

തേങ്ങ ചിരകിയത് – 2 ടീ സ്പൂൺ

ശർക്കര – ചെറുത്

മൈദ – 1കപ്പ്

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം
*********

ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് 1ടീസ്പൂൺ നെയ്യ് ചേർക്കുക ,ശേഷം അതിലേക്ക് അരിഞ്ഞ്‌ വെച്ചിട്ടുള്ള പഴം ചേർക്കുക.

അതിലേക്ക് 1 ടീസ്പൂൺ പഞ്ചസാര ചേർത്ത് 2 മിനുട്ട് ഒന്നു വഴറ്റുക.

ശേഷം 1/2 കപ്പ് അവിൽ ചേർത്ത് നന്നായി വഴറ്റുക.

ശേഷം അതിലേക്ക് ബദാം , അണ്ടി പരിപ്പ്, തേങ്ങ എന്നിവ ചേർത്ത് 2 മിനുട്ട് നന്നായി ചെറു തീയിൽ വേവിക്കുക.
ശേഷം തീ ഓഫ് ചെയ്യുക.

അടുത്തതായി ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു ചെറിയ കഷ്ണം ശർക്കര , കുറച്ച് വെള്ളവും ചേർത്ത് ഒരുക്കി എടുക്കുക.

ഇനി ശർക്കരപാനി നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള പഴം മിക്സിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി നമുക്ക് ചെറിയ ബോൾസ്‌ ആക്കി ഉരുട്ടി എടുക്കാം .

ഇനി ഒരു ബൗളിലേക്കു 1 കപ്പ് മൈദ , 1/4 ടീ സ്പൂൺ മഞ്ഞൾ പൊടി, ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി ബാറ്റർ തയ്യാറാക്കണം .

ശേഷം നമ്മൾ തയ്യാറാക്കിയ ബോൾസ് ഈ ബാറ്ററിൽ മുക്കി ഫ്രൈ ചയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *