"> യാഖ്നി പുലാവ് | Malayali Kitchen
HomeRecipes യാഖ്നി പുലാവ്

യാഖ്നി പുലാവ്

Posted in : Recipes on by : Vaishnavi

1. മട്ടൺ – മുക്കാൽ കിലോ
2. നെയ്യ് – അഞ്ചു വലിയ സ്പൂൺ
3. ജീരകം – അര െചറിയ സ്പൂൺ
ഗ്രാമ്പൂ, ഏലയ്ക്ക – എട്ടു വീതം
കറുവാപ്പട്ട – നാലു െചറിയ കഷണം
കറുത്ത ഏലയ്ക്ക – ഒന്ന്
വഴനയില – രണ്ട്
കുരുമുളക് – ഒരു െചറിയ സ്പൂൺ
പെരുംജീരകം – ഒരു വലിയ സ്പൂൺ
4. സവാള – മൂന്ന്, അരിഞ്ഞത്
ഇഞ്ചി – രണ്ടിഞ്ചു കഷണം
വെളുത്തുള്ളി – ഒരു പിടി
പച്ചമുളക് – അഞ്ച്
5. ഉപ്പ് – പാകത്തിന്
6. നെയ്യ് – അഞ്ചു വലിയ സ്പൂൺ
7. സവാള – നാല് ഇടത്തരം, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, ചതച്ചത്
വെളുത്തുള്ളി – ഒരു പിടി, ചതച്ചത്
പച്ചമുളക് – മൂന്ന്, ചതച്ചത്
8. തൈര് – അരക്കപ്പ്
9. ബസ്മതി അരി – 600 ഗ്രാം, അരമണിക്കൂർ കുതിർത്തത്
10. സവാള – രണ്ടു വലുത്, എണ്ണയിൽ വറുത്തു കോരിയത്
കശുവണ്ടിപ്പരിപ്പ് – 10-12, വറുത്തത്
പുതിനയില – കുറച്ച്
മുട്ട പുഴുങ്ങിയത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

മട്ടൺ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙ നെയ്യ് ചൂടാക്കി മൂന്നാമത്തെ േചരുവ മൂപ്പിച്ച് അതിൽ‌ നാലാമത്തെ േചരുവ അരിഞ്ഞതു േചർ‌ത്തു നന്നായി വഴറ്റുക.
∙ ഇതിലേക്ക് ഉപ്പും മട്ടണും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം വെള്ളം േചർത്തു പ്രഷർകുക്കറിൽ വേവിക്കണം. (ഏകദേശം അര മണിക്കൂർ)
∙ കുക്കർ തുറന്ന് കഷണം മാറ്റി സ്റ്റോക്ക് അരിച്ചെടുക്കണം. ഏകദേശം മൂന്നു കപ്പ് സ്റ്റോക്ക് വേണം.
∙ നെയ്യ് ചൂടാക്കി ഏഴാമത്തെ േചരുവ ചേർത്തു വഴറ്റിയ ശേഷം തൈരു േചർത്തിളക്കുക. വേവിച്ചു മാറ്റി വച്ചിരിക്കുന്ന മട്ടൺ പീസ് ചേർത്തു രണ്ടു മൂന്നു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു സ്റ്റോക്കും രണ്ടു കപ്പ് വെള്ളവും േചർത്തിളക്കു ക. പാകത്തിനുപ്പു േചർത്തു രണ്ടു മിനിറ്റ് തിളപ്പിക്കണം.
∙ ഇതിലേക്കു കഴുകി വാരിയ അരി ചേർക്കുക. അരി നികക്കെ സ്റ്റോക്ക് ഉണ്ടാവണം. ചെറുതീയിൽ അടച്ചു വച്ച് 25-30 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഒരു തവണ ഫോർക്കു കൊ ണ്ടു മെല്ലേ ഇളക്കി യോജിപ്പിക്കണം.
∙ പത്താമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙ പപ്പടം, റൈത്ത, അച്ചാർ എന്നിവയ്ക്കൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *