16 April, 2021
പനീര്‍ കട്ലെറ്റ്

ആവശ്യമുള്ള സാധനങ്ങൾ
***********
പനീർ – രണ്ടുകപ്പ്
ചോറ് – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
പൊടിയായരിഞ്ഞ പച്ചമുളക് – അര ടീസ്പൂൺ
മൈദ – കാൽകപ്പ്
കൊത്തമല്ലി – അര ടീസ്പൂൺ
കാപ്സിക്കം പലനിറത്തിലുള്ളത് – പൊടിയായി അരിഞ്ഞത്
റൊട്ടിപ്പൊടി – ആവശ്യത്തിന്
പാചകഎണ്ണ. – രണ്ടു ടേബിൾസ്പൂൺ
കുരുമുളക് – അല്പം
ഉണ്ടാക്കുന്ന വിധം
വെന്ത ചോറിൽ പനീർ ചിരകിയിടുക.എണ്ണ ,പച്ചമുളക് ,ഉപ്പ് ,മല്ലി ,കാപ്സിക്കം,കുരുമുളക് എന്നിവ ചേർത്ത് നന്നായി കുഴക്കുക.
എല്ലാം നന്നായി യോജിപ്പിച്ച ശേഷം റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തെടുക്കാം.
ടൊമാറ്റോ സോസോ ചട്ണിയോ ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.