"> ഉരുളക്കിഴങ്ങ് ഹല്‍വ | Malayali Kitchen
HomeRecipes ഉരുളക്കിഴങ്ങ് ഹല്‍വ

ഉരുളക്കിഴങ്ങ് ഹല്‍വ

Posted in : Recipes on by : Vaishnavi

ചേരുവകള്‍
******

ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം

റൊട്ടി -2 കഷണം

പഞ്ചസാര -ഒന്നര കപ്പ്

നെയ്യ് -3 ടേബിള്‍ സ്പൂണ്‍

ഉണക്ക മുന്തിരിങ്ങ -10 എണ്ണം

പാല്‍ -ഒന്നര കപ്പ്

ചെറി -4 എണ്ണം

അണ്ടിപരിപ്പ് -10 എണ്ണം

ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

പച്ചരി -1 ടേബിള്‍ സ്പൂണ്‍

ജിലേബി കളര്‍ -1 നുള്ള്

പാചകം ചെയ്യുന്ന വിധം
*********

നെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക.

ഉരുളക്കിഴങ്ങ് പൊടിച്ചത്, പാല് , റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേക്ക്‌ പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക.

ഇതിലേക്ക്‌ അണ്ടിപരിപ്പ്, മുന്തിരിങ്ങ , ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.

ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഇതിലേക്ക്‌ ചേർക്കാം

കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്‌പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി ആറുമ്പോള്‍ മുറിച്ചെടുക്കുക.

രണ്ടായി മുറിച്ച ചെറി കൊണ്ട് ഹലുവ അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *