"> വെണ്ടക്ക മസാല കറി | Malayali Kitchen
HomeRecipes വെണ്ടക്ക മസാല കറി

വെണ്ടക്ക മസാല കറി

Posted in : Recipes on by : Vaishnavi

ചേരുവകൾ
******

വെണ്ടയ്ക്ക – 200 ഗ്രാം

ഉള്ളി – 1 എണ്ണം

തക്കാളി – 1 എണ്ണം

തൈര് – 1/2 കപ്പ്‌

വെളുത്തുള്ളി, ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ

കടലമാവ് – 1 ടീസ്പൂൺ

ജീരകം – 1/2 ടീസ്പൂൺ

മുളക് പൊടി – 1+1/4 ടീസ്പൂൺ

മല്ലിപ്പൊടി – 1ടീസ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

ഓയിൽ – ആവശ്യത്തിന്‌

കറിവേപ്പില , മല്ലിയില , ഉപ്പ്, വെള്ളം – ആവശ്യത്തിന്‌

______________

തയ്യാറാക്കുന്ന വിധം
*********

*Step – 1

◆ നന്നായി കഴുകി ഉണക്കി അരിഞ്ഞു വെച്ച വെണ്ടയിലേക്ക് കടലമാവ്, ഉപ്പ്, 1/4 ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തതിനു ശേഷം ചൂടായ പാനിലേക്ക്‌ ഓയിൽ ഒഴിച്ച് വെണ്ട ചേർത്ത് റോസ്റ്റ്‌ ചെയ്ത് എടുക്കുക.

*Step-2

◆ പാനിലേക്ക് എണ്ണ ഒഴിച്ച് ജീരകം, ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഉള്ളിയും ഉപ്പും ചേർത്ത് വഴറ്റുക.

◆ ഇതിലേക്ക് എല്ലാ മസാലകളും ചേർത്ത് പച്ച മണം മാറിയതിന് ശേഷം അരച്ചു വെച്ച തക്കാളിയും ചേർത്ത് അടച്ചു വെച്ച് 8 മിനിറ്റ്‌ നേരം വേവിക്കുക.

◆ ശേഷം തൈരും കൂടിചേർത്ത്‌ മിക്സ്‌ ചെയ്ത് റോസ്റ്റ്‌ ചെയ്ത വെണ്ടയ്ക്കയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും, കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് 10 മിനിറ്റ്‌ നേരം അടച്ചു വെച്ച് വേവിക്കുക.

◆ വെണ്ടയ്ക്ക മസാല റെഡി……

Leave a Reply

Your email address will not be published. Required fields are marked *