"> റൈസ്‌ ബോൾസ് | Malayali Kitchen
HomeRecipes റൈസ്‌ ബോൾസ്

റൈസ്‌ ബോൾസ്

Posted in : Recipes on by : Vaishnavi

ചേരുവകൾ
*****

അരിപ്പൊടി – 1/2 കപ്പ്

കടല മാവ് – 2 ടേബിൾസ്പൂൺ

മൈദാ – 1 ടേബിൾസ്പൂൺ

വെള്ളം – 2 കപ്പ്

ഉപ്പു – ആവശ്യത്തിന്

മുളകുപൊടി – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
********

1. ഒരു പാത്രത്തിലോട്ടു അരിപ്പൊടി , കടലപ്പൊടി , മൈദ , ഉപ്പ്‌ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കുക . അതിനുശേഷം അതിലേക്കു വെള്ളം ഒഴിച്ച് കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക.

2. ഇനി അടുപ്പിൽ വച്ച് ചെറിയ തീയിൽ കുക്ക് ചെയ്യുക . നിർത്താതെ ഇളക്കി കൊണ്ടിരിക്കുക .നന്നായിട്ട് കുറുകി വെള്ളമൊക്കെ വറ്റി ഒരു മാവ് പരുവം ആകുമ്പോൾ തീ കെടുത്താം . തീരെ വെള്ളത്തിന്റെ അംശം പാടില്ല . മാവ് നല്ല സോഫ്റ്റ് ആയിരിക്കണം .

3.ഇനി ചെറിയ ചൂടോടെ കൂടെ ഈ മാവ് കുഴച്ചു എടുക്കുക . എന്നിട്ട് ചെറിയ ഉരുളകൾ ആക്കുക .

4. നല്ല ചൂടായ എണ്ണയിലേക്ക് ഈ ഉരുളകൾ ഇടുക . എണ്ണയിലേക്ക് ഇട്ട ഉടനെ തീ കുറച്ചു ഒരു 5,6 മിനിറ്റ് ചെറിയ തീയിൽ വറുത്തെടുക്കുക .

5. അവസാനം ഇതിന്റെ മുകളിലോട്ടു കുറച്ച് ഉപ്പും മുളകുപൊടിയും കൂടെ ചേർത്ത് യൊജിപ്പിക്കുക .

_7. ചൂടാറും മുൻപ് നല്ല ചൂട് ചായക്കൊപ്പം കഴിക്കാം .

Leave a Reply

Your email address will not be published. Required fields are marked *