"> തൈര്‌ അപ്പം | Malayali Kitchen
HomeRecipes തൈര്‌ അപ്പം

തൈര്‌ അപ്പം

Posted in : Recipes on by : Vaishnavi

അരിപ്പൊടിയും ഗോതമ്പ്‌ പൊടിയും തൈരും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ചായ കടി ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും .പ്രത്യേകിച്ച്‌ പേര്‌ ഒന്നും ഇല്ലാത്തത്‌ കൊണ്ട്‌ തൈര്‌ അപ്പം എന്നൊരു പേരും ഇട്ടിട്ടുണ്ട്‌.

ചേരുവകൾ
******

അരിപ്പൊടി – 1 കപ്പ് ( 180 ml )

ഗോതമ്പ് പൊടി – 1/2 കപ്പ്

സവാള -1 എണ്ണം

ഇഞ്ചി – 1. ടീസ്പൂൺ

പച്ച മുളക് – 1 എണ്ണം

ചതച്ച മുളക് – 1.5 ടീസ്പൂൺ

ജീരകം – 1/2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

തൈര് – 5 ടീസ്പൂൺ

ഉപ്പ്‌ – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
*********

1. ഒരു പാത്രത്തിലേക്കു അരിപ്പൊടി, ഗോതമ്പ് പൊടി,സവാള ,ഇഞ്ചി ,പച്ച മുളക് ,ചതച്ച മുളകും , ജീരകം ,കറിവേപ്പില ,മല്ലിയില,തൈര്,ഉപ്പ്‌ എന്നിവ ചേർത്തിളക്കുക . ഇതിലേക്ക് കുറേശ്ശെ വെള്ളം ചേർത്ത് ഒരു മാവ് പരുവത്തിൽ ആക്കി എടുക്കുക .

2. ഇനി ഈ മാവ് 30 minute മാറ്റിവെക്കുക .

3. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഓരോ തവി മാവ് ഒഴിച്ച് വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *