"> എരിശ്ശേരി | Malayali Kitchen
HomeRecipes എരിശ്ശേരി

എരിശ്ശേരി

Posted in : Recipes on by : Vaishnavi

1. ചേന – 100 ഗ്രാം
നേന്ത്രക്കായ – ഒന്ന്
2. കറിവേപ്പില – അഞ്ചു തണ്ട്
കുരുമുളകുപൊടി – നാലു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – 100 ഗ്രാം
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
5. ജീരകം – ഒരു വലിയ സ്പൂൺ
6. നെയ്യ് – 25 ഗ്രാം
7. കടുക് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – മൂന്നു തണ്ട്

പാകം ചെയ്യുന്ന വിധം
*********

∙ ചേനയും കായയും ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വേവിക്കുക.
∙ ഇതിലേക്കു കാൽ കപ്പ്‌ തേങ്ങ ചുരണ്ടിയതു ജീരകം ചേർ ത്ത് അരച്ചതു ചേർക്കുക.
∙ ബാക്കിയുള്ള നാളികേരം നന്നായി അരച്ച ശേഷം ചൂടായ വെളിച്ചെണ്ണയിലിട്ടു ബ്രൗൺ കളറിൽ വറുത്തു കറിയിൽ ചേർക്കണം.
∙ നെയ്യ് ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിച്ചതു ചേർത്തിളക്കി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *