"> ചിക്കൻ കൊണ്ടാട്ടം | Malayali Kitchen
HomeRecipes ചിക്കൻ കൊണ്ടാട്ടം

ചിക്കൻ കൊണ്ടാട്ടം

Posted in : Recipes on by : Vaishnavi

ചേരുവകൾ
******

ചിക്കൻ :500 ഗ്രാം

മാരിനേറ്റ് ചെയ്യാൻ —–>>>>>

മുളക്പൊടി : 1ടേബിൾ സ്പൂൺ

കാശ്മീരി മുളക്പൊടി :1ടേബിൾ സ്പൂൺ

മഞ്ഞൾപൊടി : 1/2 ടീസ്പൂൺ

ഉപ്പ് : ആവിശ്യത്തിന്

ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1ടേബിൾ സ്പൂൺ

നാരങ്ങനീര് :2 ടീസ്പൂൺ

ഇനി ഇത്‌ പാകംചെയ്യാൻ —->>>

ചെറിയുള്ളി :15 എണ്ണം ചതച്ചത്

ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1 ടേബിൾ സ്പൂൺ

ഗരം മസാല :1/2 ടേബിൾ സ്പൂൺ

ഉണക്ക മുളക്പൊടി :2 ടേബിൾ സ്പൂൺ

തക്കാളി സോസ് :2 ടേബിൾ സ്പൂൺ

കറിവേപ്പില – ആവശ്യത്തിന്‌

മല്ലിയില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
**********

ആദ്യം ചിക്കൻ മാരിനേറ് ചെയ്യാം. അതിനായി ചിക്കനിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി,കാശ്മീരി മുളക്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര് എന്നിവ ചേർത്ത് അര മണിക്കൂർ വെച്ചതിനു ശേഷം പൊരിച്ചെടുക്കാം.

ഇനി ഒരു കാടായി എടുത്തു അതിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി ചതച്ചതും ഇഞ്ചി വെളുത്തുളളി പേസ്റ്റും ഇട്ട് വഴറ്റാം.

ശേഷം ഗരംമസാലയും ഉണക്കമുളക് ചെറുതായി പൊടിച്ചതും ചേർത്ത് വഴറ്റാം.

ഇനി ഇതിലേക്ക് തക്കാളിസോസും കൂടി ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് പൊരിച്ച ചിക്കൻ ഇട്ട് വഴറ്റുക.

റെഡിയായി കഴിഞ്ഞാൽ ഇനി ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്യാം.

നമ്മുടെ ചിക്കൻ കൊണ്ടാട്ടം റെഡി!

Leave a Reply

Your email address will not be published. Required fields are marked *