"> ഹണി ചിക്കൻ | Malayali Kitchen
HomeRecipes ഹണി ചിക്കൻ

ഹണി ചിക്കൻ

Posted in : Recipes on by : Vaishnavi

 

ചേരുവകൾ
*****
ബോൺലെസ്സ് ചിക്കൻ – 250 ഗ്രാം

തേൻ – 3 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ

വിനാഗിരി – 1 ടേബിൾ സ്പൂൺ

സോയാ സോസ് – 2 ടേബിൾസ്പൂൺ

ജിഞ്ചർ, ഗാർലിക് പേസ്റ്റ് – 1 ടീസ്പൂൺ

മോര് – 1/4 കപ്പ്

മൈദ – 1/2 കപ്പ്

കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ

എണ്ണ – വറുക്കാൻ ആവശ്യത്തിന്.

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
********
ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കൻ പീസിലേക്ക് ഉപ്പും, ജിഞ്ചർ, ഗാർലിക് പേസ്റ്റും പേർത്ത് 5 മിനിറ്റ് വയ്ക്കുക.

ശേഷം മൈദയിലേക്ക് മുക്കി മോരിൽ മുക്കി വീണ്ടും മൈദയിൽ പുരട്ടി 3 മിനിട്ട് വയ്ക്കുക.

ചൂടായ എണ്ണയിൽ ചെറിയ തീയിലിട്ട് വറുത്ത് കോരുക. മറ്റൊരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് തേൻ, കുരുമുളക് പൊടി, സോയാ സോസ് ,വിനാഗിരി എന്നിവ ഒരോന്ന് ചേർത്തിളക്കുക.

1 ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാൻ മറക്കരുത്..

പിന്നീട് വറുത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. കിടിലൻ ഹണി ചിക്കൻ റെഡിയായി കഴിഞ്ഞു.

വിവിധയിനം റൈസുകളോടൊപ്പവും, അപ്പം, ചപ്പാത്തി, നാൻ എന്നിവയോടൊപ്പം വിളമ്പാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *