"> സ്ട്രോബെറി പനാകോട്ട | Malayali Kitchen
HomeRecipes സ്ട്രോബെറി പനാകോട്ട

സ്ട്രോബെറി പനാകോട്ട

Posted in : Recipes on by : Vaishnavi

1. സ്ട്രോബെറി – 450 ഗ്രാം
2. പാൽ – അരക്കപ്പ്
3. ജെലറ്റിൻ – ഒന്നര ചെറിയ സ്പൂൺ
4. ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – ഒരു കപ്പിന്റെ മൂന്നിലൊന്ന്
5. വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂൺ
ഹെവി ക്രീം – ഒന്നരക്കപ്പ്

പാകം ചെയ്യുന്ന വിധം
********
∙ സ്ട്രോബെറി മയത്തിൽ അരച്ചെടുക്കണം.
∙ ഒരു സോസ്പാനിൽ പാൽ ചൂടാക്കി അതിനു മുകളിൽ ജെ ലറ്റിൻ വിതറി 10 മിനിറ്റ് വയ്ക്കുക.
∙ പിന്നീട് നാലാമത്തെ ചേരുവയും സ്ട്രോബെറി അരച്ചതും ചേർത്തിളക്കി അടുപ്പത്തു വച്ചു തുടരെയിളക്കണം. നല്ല തീ യിൽ രണ്ടു മിനിറ്റ് ഇളക്കിയ ശേഷം, തുടരെയിളക്കിക്കൊണ്ടു തന്നെ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി 10 മിനിറ്റ് തുടരെയിളക്കണം.
∙ ബൗളുകളിലാക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *