17 April, 2021
ഹോം മെയ്ഡ് കുൽഫി

വീട്ടിൽ തന്നെ രുചികരമായ കുൽഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
*****
പാൽ – 3 കപ്പ്
കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ (3 ടേബിൾ സ്പൂൺ പാലിൽ അലിയിക്കുക)
പഞ്ചസാര – 3 ടേബിൾ സ്പൂൺ (ആവശ്യത്തിന്)
കൺടൻസ്ട് മിൽക്ക് – 4 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി -1 ടീസ്പൂൺ
പിസ്ത / ബദാം – 20 എണ്ണം
കുങ്കുമ പൂവ് – ഒരു നുള്ള്
റോസ് വാട്ടർ – ഒരു തുള്ളി
തയ്യാറാക്കുന്ന വിധം
*********
സോസ് പാനിൽ പാൽ ചൂടാക്കാനായി വയ്ക്കുക.കൺടൻസ്ട് മിൽക്ക് ചേർത്ത് 15 മിനിട്ടോളം ചെറുതീയിൽ കുറുകാനായി ഇളക്കി കൊണ്ടിരിക്കുക.
പഞ്ചസാരയിട്ട് അലിയുന്നത് വരെ ഇളക്കുക. ശേഷം കോൺഫ്ലോർ ചേർത്ത് വീണ്ടും ഇളക്കി നന്നായി കുറുക്കുക.
കട്ടപിടിക്കാതെ ശ്രദ്ധിക്കണം. പിന്നീട് പിസ്ത / ബദാം പൊടിച്ചതും ,ഏലക്കാപ്പൊടിയും ചേർത്തിളക്കി തീ ഓ ഫാക്കുക. റോസ് വാട്ടർ, കുങ്കുമപ്പൂവ് ചേർത്ത് തണുത്തതിന് ശേഷം കുൽഫി മോൾഡിലേക്ക് ഒഴിച്ച് 12 മണിക്കൂറോളം ഫ്രീസറിൽവയ്ക്കുക.
കുൽഫി റെഡി