17 April, 2021
വെജ് ബർഗർ

1.ഉരുളക്കിഴങ്ങ് – മൂന്നു വലുത്
2.കാരറ്റ് – ഒരു വലുത്
3.ബീൻസ് – ആറ്
4.ഗ്രീൻപീസ് – അരക്കപ്പ്
5.എണ്ണ – ഒരു ചെറിയ സ്പൂൺ
6.ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
7.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
8.മല്ലിപ്പൊടി, മുളകുപൊടി, ജീരകംപൊടി, ഗരംമസാലപൊടി – അര ചെറിയ സ്പൂൺ വീതം
9.റൊട്ടിപ്പൊടി – അറു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10.അരിപ്പൊടി – മൂന്നു വലിയ സ്പൂൺ
കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ
കടലമാവ് – രണ്ടു വലിയ സ്പൂൺ
വെള്ളം – അരക്കപ്പ്
11.റൊട്ടിപ്പൊടി – പാകത്തിന്
സോസിന്
*****
12.എഗ്ലെസ് മയണീസ് – മൂന്ന് വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ, പൊടിച്ചത്
കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
പഞ്ചസാര – കാൽ ചെറിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര്, വിനാഗിരി – അര ചെറിയ സ്പൂൺ വീതം
ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
13.ബർഗർ ബൺ – നാല്
14.വെണ്ണ – ഒരു വലിയ സ്പൂൺ
15.ലെറ്റൂസ് ഇല – നാല്
16.തക്കാളി – ഒരു ഇടത്തരം, കനം കുറച്ചരിഞ്ഞത്
സാലഡ് വെള്ളരി – ഒന്ന്, കനം കുറച്ചരിഞ്ഞത്
സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്.
പാകം ചെയ്യുന്ന വിധം
********
പച്ചക്കറികൾ വേവിച്ചുടച്ചു യോജിപ്പിച്ചു വയ്ക്കുക.
എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.
സവാള ഇളംബ്രൗൺ നിറമാകുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കുക.
ഇതു വേവിച്ചുടച്ച പച്ചക്കറികളിൽ ചേർക്കുക. റൊട്ടിപ്പൊടിയും പാകത്തിന് ഉപ്പും ചേർത്തു കുഴച്ചശേഷം ചെറിയ ഉരുളകളാക്കി, കൈവെള്ളയിൽ വച്ചു ബണ്ണിന്റെ വലുപ്പത്തിൽ പരത്തുക. ഇതാണ് ബർഗർ പാറ്റീസ്.
അരിപ്പൊടി, കോൺഫ്ലോർ, കടലമാവ് എന്നിവ പാകത്തിനു വെള്ളം ചേർത്തു കുറുകെ കലക്കിയതിൽ ഓരോ പാറ്റീസും മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തുകോരുക.
പന്ത്രണ്ടാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഇതാണ് ബർഗർ സോസ്.
ബൺ രണ്ടായി മുറിച്ചത് ഓരോന്നിന്റെയും ഉള്ളിൽ അല്പം വെണ്ണ തൂത്ത്, തവയിൽ വച്ചു ചൂടാക്കുക.
ഒരു ബൺ മുറിച്ചത് എടുത്ത് അതിൽ ലെറ്റൂസ് ഇല വച്ച് മുകളിൽ പാറ്റീസ് വച്ചശേഷം അതിനുമുകളിൽ സോസ് പുരട്ടുക.
അതിനുമുകളിൽ പതിനാറാമത്തെ ചേരുവ വച്ച് ബണ്ണിന്റെ മറുപകുതി കൊണ്ടു മൂടി ടൂത്പിക്ക് കൊണ്ടു കുത്തി ഉറപ്പിച്ചു വിളമ്പാം.