"> നെയ്‌ പത്തിൽ | Malayali Kitchen
HomeRecipes നെയ്‌ പത്തിൽ

നെയ്‌ പത്തിൽ

Posted in : Recipes on by : Vaishnavi

 

ഉത്തര കേരളത്തിൽ നല്ല പ്രചാരമുള്ള ഒരു ചായക്കട വിഭവം ആണ്‌ നെയ്‌ പത്തിൽ . തെക്കൻ കേരളത്തിൽ പത്തിരി എന്നാണ്‌ അറിയപ്പെടുന്നത്‌.. ചായക്കടയിൽ മാത്രമല്ല വീടുകളിലും പലരും സ്ഥിരമായി ഉണ്ടാക്കുന്നതും , ഉണ്ടാക്കാൻ വളരെ എളുപ്പമായതുമായ വിഭവം ആണിത്‌.

ചേരുവകൾ
*******

പുട്ടു പൊടി – 2കപ്പ്‌

അരി പൊടി – 1/2കപ്പ്‌

തേങ്ങ ചിരകിയത് – 1/2കപ്പ്‌

പെരുംജീരകം – 11/2ടേബിൾസ്പൂൺ

ഉള്ളി – 1ചെറുത്

ഇളം ചൂടുവെള്ളം – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

ഓയിൽ – ആവശ്യത്തിന്

 

തയ്യാറാകുന്ന വിധം
*********

ഒരു ബൗളിൽ പുട്ടുപൊടി, അരിപൊടി മിക്സ്‌ ചെയ്തു വെക്കുക.

പിന്നെ തേങ്ങ, പെരുംജീരകം, ഉള്ളി എന്നിവ മിക്സിയിൽ ഇട്ടു ക്രഷ് ചെയ്തെടുത്തു പൊടിയിൽ മിക്സ്‌ ആക്കി ആവശ്യത്തിന് ഇളം ചൂടുവെള്ളം ഉപ്പ്‌ ഇട്ടു കലക്കി ഒഴിച്ചു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

പിന്നെ ചെറിയ ബോൾസ് ആക്കി പരത്തി ഓയിലിൽ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *