19 April, 2021
ഇവരാണ് യഥാർഥ വൈറസുകൾ…’- വിമർശനവുമായി ഡോ. ബിജു

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേളയും തൃശൂർ പൂരവും നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷമായി വിമർശിച്ച് ഡോ. ബിജു രംഗത്തെത്തിയത്.
കോവിഡ് കാലത്ത് കുംഭമേള അടക്കം പൊതുപരിപാടികൾ നടത്തുന്നതിനെതിരെ വിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർന നടി പാർവതി തിരുവോത്ത്, നടൻ ഹരീഷ് പേരടി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. തബ് ലീഗ് സമ്മേളനത്തെ വിമർശിച്ച മാധ്യമങ്ങൾ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാർവതിയുടെ വിമർശനം.
രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും അല്ലാത്തവർ ചൈനക്കും പോവുക. എന്നാൽ മാത്രമേ ഇനി കോവിഡിൽ നിന്ന് മുക്തി നേടാൻ സാധിക്കൂ. ചൈന മാത്രമാണ് നിലവിൽ കോവിഡ് ഇല്ലാത്ത രാജ്യം. -രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്.
കുംഭമേളയും തൃശ്ശൂർ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്…. കൊറോണ… എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങൾ… അത്രയേയുള്ളു… സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്… എന്ന് വീണ്ടും കൊറോണ… -ഹരീഷ് പേരടി കുറിച്ചത്.