"> ബട്ടൂര | Malayali Kitchen
HomeRecipes ബട്ടൂര

ബട്ടൂര

Posted in : Recipes on by : Vaishnavi

ഒരു ഉത്തരേന്ത്യൻ വിഭവം ആണ്‌ ബട്ടൂര. കാഴ്ച്ചയിൽ പൂരി പോലെ ഉണ്ടെങ്കിലും ഇത്‌ പൂരിയും അല്ല. രാവിലത്തെയും വൈകിട്ടത്തെയും ചായക്കൊപ്പം കഴിക്കാം

ചേരുവകൾ
******

മൈദ – 2 1/2 കപ്പ്‌

റവ – 1/4കപ്പ്‌

പഞ്ചസാര – 1ടീസ്പൂൺ

ഉപ്പ്‌ – 1 1/2ടീസ്പൂൺ

തൈര് – 1 1/2ടേബിൾസ്പൂൺ

ബേക്കിംഗ് പൗഡർ – 1/2ടീസ്പൂൺ

ഓയിൽ – 1ടേബിൾസ്പൂൺ

സോഡ – 1കാൻ (300ml)

ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

തയ്യാറാകുന്ന വിധം
**********

ഒരു ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ വെക്കുക.

അതിനുശേഷം മൈദയിൽ പഞ്ചസാര, ഉപ്പ്‌, ഓയിൽ, ബേക്കിംഗ് പൗഡർ പിന്നെ കുതിർത്ത റവ എന്നിവ കൈ കൊണ്ട് മിക്സ്‌ ചെയ്തു ആവശ്യത്തിന് സോഡ ഒഴിച്ചു സോഫ്റ്റായി കുഴച്ചെടുക്കുക.

ഇത് ഒരു 1/2മണിക്കൂർ മൂടി വെച്ച് അതിനുശേഷം റൗണ്ടായി പരത്തി (പൂരിയെക്കാൾ കുറച്ചു കൂടി വലുതായി) ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.

നല്ല ടേസ്റ്റി ക്രിസ്പി ബട്ടൂര റെഡി. ഇത് വെള്ള കടല കറിന്റെ കൂടേ സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *