19 April, 2021
പ്രോൺ ടെയിൽസ്

1. വലിയ ചെമ്മീൻ – ഒരു കിലോ
2. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
കോൺഫ്ളോർ – അരക്കപ്പ്
3. മുട്ട – രണ്ട്
4. റൊട്ടിപ്പൊടി – പാകത്തിന്
5. എണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
********
∙ ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വാലു കളയാതെ വൃത്തിയാക്കി വയ്ക്കുക.
∙ ഇതിൽ ഉപ്പും കുരുമുളകുപൊടിയും കോൺഫ്ളോറും പുരട്ടി വ യ്ക്കുക. ഇതിലേക്കു മുട്ട അടിച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഓരോ ചെമ്മീനും റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.