"> ഫിഷ് ഫിങ്കേഴ്സ് | Malayali Kitchen
HomeRecipes ഫിഷ് ഫിങ്കേഴ്സ്

ഫിഷ് ഫിങ്കേഴ്സ്

Posted in : Recipes on by : Vaishnavi

1. മീന്‍ – കാൽ കിലോ
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – നാല് അല്ലി
പച്ചമുളക് – മൂന്ന്
കുരുമുളകുപൊടി – പാകത്തിന്
3. ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
4. മൈദ – കാൽ കപ്പ്, അൽപം വെള്ളത്തിൽ കലക്കിയത്
5. റൊട്ടിപ്പൊടി – പാകത്തിന്
6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം
*********

∙ മീൻ വൃത്തിയാക്കി കനം കുറഞ്ഞ സ്ലൈസുകളായി മുറിച്ചു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ അരച്ചതിൽ ഉപ്പും നാരങ്ങാനീരും ചേർ ത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മീൻ കഷണങ്ങ ളിൽ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.
∙ പിന്നീട് ഓരോ കഷണവും മൈദ കലക്കിയതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ ചൂടോടെ ഫ്രെഞ്ച് ഫ്രൈസിനൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *