"> ഇറച്ചി ചോറ് | Malayali Kitchen
HomeRecipes ഇറച്ചി ചോറ്

ഇറച്ചി ചോറ്

Posted in : Recipes on by : Vaishnavi

ബിരിയാണി പോലെ തന്നെ എല്ലാവരുടെയും ഇഷ്ട വിഭവമാണ് ഇറച്ചി ചോറ്. ഇന്ന് നമുക്ക്‌ ഇറച്ചി ചോറ്‌ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ
*****

ഇറച്ചി (ചിക്കൻ & ബീഫ്) – ഒരു കിലോ

സവാള – 4 എണ്ണം അരിഞ്ഞത്‌

തക്കാളി – 3 എണ്ണം അരിഞ്ഞത്‌

പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്‌

ഇഞ്ചി – ഒരു വലിയ കഷ്ണം ചതച്ചത്

വെളുത്തുള്ളി – 8 അല്ലി ചതച്ചത്

മല്ലി ഇല – ആവശ്യത്തിന്‌

കറിവേപ്പില – ആവശ്യത്തിന്‌

മഞ്ഞപ്പൊടി – 2 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

മല്ലിപൊടി – 2 ടേബിൾ സ്പൂൺ

പട്ട, ഗ്രാമ്പു , ഏലക്ക – ആവശ്യത്തിന്‌

ഉപ്പു – ആവശ്യത്തിന്‌

നെയ്യ് – 2 ടേബിൾ സ്പൂൺ

എണ്ണ – 5 ടേബിൾ സ്പൂൺ

ബസ്മതി അരി – 1 1/2 കിലോ

തയ്യാറാക്കുന്ന വിധം
*********

ഇറച്ചി, സവാള, തക്കാളി, പച്ചമുളക്‌,ഇഞ്ചി, വെളുത്തുള്ളി എല്ലാം ഒന്നിച്ചു ഒരു പ്രഷർ കുക്കറിൽ ഇട്ടു നന്നായി ഇളക്കുക. 1 ടേബിൾ സ്പൂൺ നെയ്യും 2 ടേബിൾ സ്പൂൺ എണ്ണയും കൂടി ഇതിൽ ഒഴിച്ച് പ്രഷർ കുക്കർ അടുപ്പിൽ വെക്കുക. അഞ്ചു വിസിൽ കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വക്കുക.

വേറൊരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ എണ്ണയും , 1 ടേബിൾ സ്പൂൺ നെയ്യും ചൂടാക്കി അതിൽ പട്ട , ഏലക്ക , ഗ്രാമ്പു ഇടുക . മൂത്ത മണം വരുമ്പോൾ അതിൽ ഒരു സവാള അരിഞ്ഞ് വഴറ്റുക. ഇളം തവിട്ടു നിറം ആകുമ്പോൾ തണുത്ത ഇറച്ചി കറി അതിലോട്ടു പകർത്തുക.. 3/4 ലിറ്റർ വെള്ളം അതിൽ ഒഴിച്ച്, മല്ലി ഇല , കറിവേപ്പില , 1 ടീസ്പൂൺ ഗരം മസാലയും കഴുകിയ അരിയും ഇതിൽ ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം 20 മിനിറ്റ് ചെറു തീയിൽ അടച്ചു വേവിക്കുക .ഇപ്പോൾ നിങ്ങളുടെ മുന്നിൽ സ്വാദിഷ്ടമായ ഇറച്ചി ചോറ് റെഡി

Leave a Reply

Your email address will not be published. Required fields are marked *