"> വറുത്തരച്ച കടല കറി | Malayali Kitchen
HomeRecipes വറുത്തരച്ച കടല കറി

വറുത്തരച്ച കടല കറി

Posted in : Recipes on by : Vaishnavi

ഇന്ന് കടലക്കറി എങ്ങനെ രുചികരമായി പാകം ചെയ്യാം എന്ന് നോക്കാം
_കടല പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന ഒരിനം കറിയാണ് കടലക്കറി. പുട്ട്, അപ്പം, ചപ്പാത്തി എന്നിവയുടെ കൂടെയാണ് കൂടുതലായി ഈ കറി ഉപയോഗിക്കുന്നത്.

ചേരുവകൾ
******
1: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്

2: സബോള-,1 എണ്ണം വലുത്

3: തക്കാളി-1 എണ്ണം വലുത്

4: പച്ചമുളക്-3 എണ്ണം

5: ഇഞ്ചി-1/2 ടേബിൾസ്പൂൺ

6: വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ

7: കറിവേപ്പില-3 തണ്ട്

8: തേങ്ങ-1/2 കപ്പ്

9: ചെറിയ ഉള്ളി-6 എണ്ണം

10: വലിയ ജീരകം-1/2 ടീസ്പൂൺ

11: ഏലക്ക-2എണ്ണം

12: കറുവാപ്പട്ട-1 ചെറിയ കഷണം-തക്കോലം ഒരു ചെറിയ കഷ്ണം

13: ഗ്രാമ്പൂ-3എണ്ണം

14: മുളകുപൊടി-1 ടേബിൾസ്പൂൺ

15: മല്ലിപ്പൊടി-1 1/2 ടേബിൾസ്പൂൺ

16: മഞ്ഞപ്പൊടി-1 1/2 ടീസ്പൂൺ

17: ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ

18: വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ

19: കടുക്-1/2 ടീസ്പൂൺ

20: തേങ്ങാക്കൊത്ത്-കൈപ്പിടി

21: ഉപ്പ് ആവശ്യത്തിന്

22: താളിക്കാൻ-ചെറിയ ഉള്ളി നാലെണ്ണം,

23: കറിവേപ്പില 2 തണ്ട്

24 : ഉണക്കമുളക് – രണ്ടെണ്ണം.

പാകം ചെയ്യുന്ന വിധം
**********

1:ഒരു പാൻ വച്ച് ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ,സവാള, തക്കാളി, പച്ചമുളക്, 1 തണ്ട് കറിവേപ്പില, തേങ്ങാക്കൊത്ത്, എന്നിവ വഴറ്റുക. അതിലേക്ക് കടല, മഞ്ഞപ്പൊടി, ഉപ്പ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.

2: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ഉള്ളി, ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, എന്നിവ പൊട്ടിക്കുക. അതിനുശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
ബ്രൗൺ നിറമായാൽ പൊടികൾ ചേർത്ത് പച്ചമണം മാറ്റിയെടുക്കുക അതിനുശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മിക്സിയിൽ നല്ലതുപോലെ അൽപം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക.

3: വേവിച്ചുവെച്ചിരിക്കുന്ന കടലയിൽ ഈ അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ആവശ്യത്തിന് വെള്ളവും, ഉപ്പും ,ചേർക്കുക . കറി നല്ലതു പോലെ തിളച്ച് പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക.

4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
അതിനുശേഷം ചെറിയ ഉള്ളി, കറിവേപ്പില,ഉണക്കമുളക് എന്നിവ മൂപ്പിച്ച് കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക.

രുചികരമായ വറുത്തരച്ച കടല കറി റെഡിയായി.

ഗരം മസാല നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *