"> ഫലൂദ സർബത്ത്‌ | Malayali Kitchen
HomeRecipes ഫലൂദ സർബത്ത്‌

ഫലൂദ സർബത്ത്‌

Posted in : Recipes on by : Vaishnavi

ചേരുവകൾ
******

പാൽ – 400 ml

നറുതണ്ടി സർബത്ത് / നന്നാറി സിറപ്പ് – 3 ടേബിൾ സ്പൂൺ

കസ്കസ് (കറുത്തത്) – 1 ടീസ്പൂൺ

സേമിയ – 2 ടീസ്പൂൺ

ഫ്രൂട്ട്സ് – 3 ടേബിൾ സ്പൂൺ

ബദാം / പിസ്ത _ കുറച്ച്

ഏലക്കാപ്പൊടി – കാൽ ടീസ്പൂൺ

സ്ട്രോബറി സിറപ്പ് – 2 ടീസ്പൂൺ

സ്ട്രോബറി ജെല്ലി

ഐസ് ക്യൂബ്സ് – കുറച്ച്

 

തയ്യാറാക്കുന്ന വിധം
*********

പാലും, നന്നാറി സിറപ്പും ചേർത്തിളക്കുക. ശേഷം (അൽപം വെള്ളത്തിൽ കുതിർത്ത ) കസ്കസ്, സേമിയ (വേവിച്ചൂറ്റിയത്),നട്ട്സ്, സ്ട്രോബറി സിറപ്പ് , ഐസ് കൂബ്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

പിന്നീട് ഫ്രൂട്ട്സും (ആപ്പിൾ,മാതളം,പഴം ആണ് ഞാനുപയോഗിച്ചത്.) ജെല്ലിയും, ഏലക്കാപ്പൊടിയും മിക്സാക്കി ഗ്ലാസുകളിലേക്ക് പകർത്താവുന്നതാണ്…

ടേസ്റ്റി ഫലൂദ സർബത്ത് റെഡി.

 

Leave a Reply

Your email address will not be published. Required fields are marked *