"> പഴം നിറച്ചത്‌ | Malayali Kitchen
HomeRecipes പഴം നിറച്ചത്‌

പഴം നിറച്ചത്‌

Posted in : Recipes on by : Vaishnavi

 

ഇന്ന് നമുക്ക്‌ മലബാർ വിഭവമായ പഴം നിറച്ചത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഉന്നക്കായുമായി ചെറിയ സാമ്യം ഉണ്ടെങ്കിലും രണ്ടും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്‌.
പഴം നിറച്ചത് എങ്ങനെ യാണ് ഉണ്ടാകുന്നതു എന്ന് നോക്കാം.

ചേരുവകൾ
*****

നേന്ത്രപ്പഴം (ഏത്തപ്പഴം)

തേങ്ങ ചിരകിയത്

പഞ്ചസാര,ഏലക്ക നെയ്യ്

കുറച്ച് മൈദ പൊടി

ഇതെല്ലാം ആവശ്യം അനുസരിച്ച്‌ എടുക്കാം

തയ്യാറാക്കുന്ന വിധം
**********

പഴം നെടുകെ മുറിച്ച് അതിൽ നെയ്യിൽ വാട്ടി മിക്സ് ചെയ്തെടുത്ത തേങ്ങയും പഞ്ചസാരയും ഏലക്കാപൊടിയും നിറച്ചു കൊടുക്കുക.

പഴത്തിന്റെ ഫില്ലിങ് നിറച്ച ഭാഗം മൈദയും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ബാറ്റർ കൊണ്ട് അടക്കുക

അതിനുശേഷം നിറച്ച പഴം നെയ്യിൽ വാട്ടി എടുത്താൽ പഴം നിറച്ചത് തയ്യാറാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *