"> തലശ്ശേരി ചിക്കൻ ദം ബിരിയാണി | Malayali Kitchen
HomeRecipes തലശ്ശേരി ചിക്കൻ ദം ബിരിയാണി

തലശ്ശേരി ചിക്കൻ ദം ബിരിയാണി

Posted in : Recipes on by : Vaishnavi

ചേരുവകൾ
*****

കൂട്ട്‌ :1

ചിക്കൻ – 1.5 kg

നെയ്യ് – 2 ടേബിൾ സ്പൂൺ

സവാള – 3 വലുത്

ഇഞ്ചി – 1 വലിയ കഷ്ണം

വെളുത്തുള്ളി – 15 വലിയ അല്ലി

പച്ചമുളക് – 11

മല്ലി ഇല – 1 കപ്പ്

പുതിന ഇല – 1/4 കപ്പ്

നാരങ്ങ – 1

തൈര് – 3 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

ഗരം മസാല – 2.5 ടീസ്പൂൺ

കുരുമുളക് പൊടി – 1/2 ടീസ്പൂൺ

കൂട്ട്‌ :2

സവാള
എണ്ണ
കശുവണ്ടി – 20 – 25
കിസ്മിസ് – 3 ടേബിൾ സ്പൂൺ

കൂട്ട്‌ :3

ജീരകശാല / കൈമ റൈസ് – 3.5 കപ്പ്

വെള്ളം – 6 കപ്പ്

കറുകപ്പട്ട – 2

ഗ്രാമ്പു – 4

ഏലക്കായ – 3

ബേ ലീവ്സ് – 2

നെയ്യ് – 2

എണ്ണ – 4 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കൂട്ട്‌ :3 ദം

നെയ്യ്

മല്ലി ഇല

സവാള വറുത്തത്

പുതിന ഇല

കശുവണ്ടി വറുത്തത്

കിസ്മിസ് വറുത്തത്

 

ഉണ്ടാക്കുന്ന വിധം
********

1. ആദ്യം എണ്ണയിലോ നെയ്യിലോ സവാള, കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തെടുത്തു മാറ്റിവെക്കുക.

2, ചിക്കൻ മസാലക്ക് വേണ്ടി പാനിലേക്കു നെയ്യ് ഒഴിച്ച്, സവാള ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

ഇതിലേക്ക് ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് 10 മിനിറ്റു വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം തൈര്, നാരങ്ങ നീര്, മല്ലി ഇല, പുതിന ഇല എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിനു ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കണം.

നന്നായി വെന്തതിനു ശേഷം തുറന്നു വെച്ച് ഡ്രൈ ആക്കി എടുക്കുക. ചിക്കൻ മസാല റെഡി.

3. എണ്ണയും നെയ്യും ചട്ടിയിൽ ഒഴിച്ച് അതിലേക്കു കറുകപ്പട്ട, ഗ്രാമ്പു, ഏലക്കായ, ബേ ലീവ്സ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിലേക്കു ഇനി വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും അറിയും ചേർത്ത് മൂടി വെച്ച് വേവിച്ചെടുക്കുക. റൈസ് റെഡി.

4. അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ചിക്കൻ മസാല ഇട്ടു കൊടുക്കുക. അതിനു മുകളിലേക്ക് വേവിച്ചു വെച്ച ചോറിൽ നിന്ന് പകുതി ചേർക്കുക. അതിനു മുകളിലേക്ക് കശുവണ്ടി, കിസ്മിസ്, സവാള എന്നിവ വറുത്തതും മല്ലി ഇല, പുതിന ഇല,നെയ്യ് എന്നിവയും ഇട്ടു കൊടുക്കുക. അതിനു മുകളിലായി ബാക്കിയുള്ള ചോറ് കൂടി ചേർത്ത് മല്ലി ഇല, പുതിന ഇല,നെയ്യ് എന്നിവയും കശുവണ്ടി, കിസ്മിസ്, സവാള എന്നിവ വറുത്തതും ചേർത്ത് കൊടുക്കുക. ഇനി പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് നന്നായി അടച്ചു പത്രത്തിന്റെ അടപ്പു വെച്ച് അടച്ചു വെക്കുക. ഇത് ഒരു തവയിലേക്ക് വെച്ച് 10 – 15 മിനിറ്റ് ലോ ഫ്ലെമിൽ വെച്ച് ദം ചെയ്തെടുക്കുക.

തലശ്ശേരി ദം ബിരിയാണി റെഡി

Leave a Reply

Your email address will not be published. Required fields are marked *