"> അമ്മിണി കൊഴുക്കട്ട | Malayali Kitchen
HomeRecipes അമ്മിണി കൊഴുക്കട്ട

അമ്മിണി കൊഴുക്കട്ട

Posted in : Recipes on by : Vaishnavi

ആവശ്യമായ സാധനങ്ങൾ
***********

അരിപ്പൊടി – ഒരു കപ്പ്

നാളികേരം – കാൽ കപ്പ്

കടുക് – അര സ്‌പൂൺ

ഉഴുന്ന് – അര സ്‌പൂൺ

വറ്റൽമുളക്, വേപ്പില, പച്ചമുളക് – ആവശ്യത്തിന്‌

ഒരു നുള്ളു മഞ്ഞപൊടി(optional)

ഉണ്ടാക്കുന്ന വിധം
********

▪ ഒന്നേകാൽ കപ്പ് ( പൊടി അനുസരിച്ചു) വെള്ളം തിളപ്പിച്ച്, അതിൽ ഉപ്പു, ഒരു സ്‌പൂൺ നെയ്യ് ചേർത്ത് പൊടി കൂടെ ഇട്ടു കൈവിടാതെ ഇളക്കുക. ഇറക്കുക.

▪ ഒരു വിധം ചൂടാറിയാൽ മാവു നല്ലപോലെ കുഴച്ചു, കുഞ്ഞു മണികൾ ആക്കി ഉരുട്ടി എടുക്കുക.

▪ ഈ മണികൾ 10 മിനിറ്റ് ആവി കേറ്റി എടുക്കാം.

▪ ചട്ടി വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിച്ചു, വേപ്പില, പച്ചമുളക്, വറ്റൽ മുളകു മൂപ്പിച്ചു ഒരു നുള്ളു മഞ്ഞപൊടി ചേർക്കുക. ശേഷം കുഞ്ഞു മണികൾ ചേർക്കുക.

▪ നാളികേരം കൂടെ ഇട്ടു നല്ലപോലെ ഇളക്കി കൂട്ടി തീ ഓഫ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *