21 April, 2021
സുർബിയാൻ റൈസ്

വേണ്ട ചേരുവകൾ
********
ബസ്മതി അരി – 1 കിലോ ഗ്രാം
ചിക്കൻ – 1 കിലോ ഗ്രാം
പട്ട,ഗ്രാമ്പു, ഏലക്കാ – 3 എണ്ണം വീതം
സവാള – 4 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
വെള്ളുള്ളി – 2 അല്ലി
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളക്പ്പൊടി – 1 ടേബിൾ സ്പൂൺ (കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം)
കുരുമുളക് പ്പൊടി – അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
തൈര് – 2 ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് – 2 എണ്ണം
പച്ചമുളക് – 5 എണ്ണം
മാഗി ചിക്കൻ cube -1 എണ്ണം
മല്ലിയില – അൽപ്പം
ബദാം – കുറച്ച്
മുസമ്പീടെ തൊലി – കുറച്ചു
ഉപ്പ് – പാകത്തിന്
സൺഫ്ലവർ ഓയിൽ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
**********
പാനിൽ ഓയിൽ ചൂടാക്കി നേർമയായി അരിഞ്ഞ സവാള കുറേശ്ശേയായി ഫ്രൈ ചെയ്ത് എടുത്ത് മൂന്നാക്കി മാറ്റി വയ്ക്കുക.
ശേഷം മിക്സിയുടെ ജാറിൽ ഇഞ്ചി, വെള്ളുള്ളി,തക്കാളി, മസാലപ്പൊടികൾ,തൈര്,ഉപ്പ്, ഒരു ഭാഗം സവാള ഫ്രൈ ചേർത്ത് നന്നായി അരച്ചെടുക്കുക.
കഴുകി വാരിയ ചിക്കൻ കഷ്ണങ്ങളിലേക്ക് അരച്ച മസാല ചേർത്ത് പിടിപ്പിച്ച് മാറ്റിവെയ്ക്കുക.
10 മിനിട്ടിന് ശേഷം ചുവടുകട്ടിയുള്ള പാത്രത്തിൽ സവാള ഫ്രൈ ചെയത എണ്ണയിൽ നിന്ന് 3 ടേബിൾ സ്പൂൺ ഒഴിച്ച്, ചൂടാക്കി, മാഗി ചിക്കൻ ക്യൂബ്സം, ചിക്കനും, ഒരു ഭാഗം സവാള ഫ്രൈയും ചേർത്ത് ഇളക്കി അടച്ച് വെച്ച് തീ കുറച്ച് വെച്ച് വേവിക്കുക.
പകുതി വേവാകുമ്പോൾ നാലാക്കി നീളത്തിൽ മുറിച്ച ഉരുളക്കിഴങ്ങും, പച്ച മുളക്കും, മല്ലിയിലയും, പാകത്തിന് ഉപ്പും ചേർത്ത് വീണ്ടും അടച്ചു വെച്ച് പാകമാവുന്നത് വരെ വേവിക്കുക. മസാല റെഡിയായി…
മറ്റൊരു പാത്രത്തിൽ വെള്ളം എടുത്ത്, പട്ട,ഗ്രാമ്പു, എലക്കായ, മുസമ്പീടെ തൊലി, 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്, ഉപ്പുമിട്ട് , തിള വരുമ്പോൾ ,അര മണിക്കൂർ കുതിർത്ത് കഴുകി വാരിയ അരി ചേർത്ത്, മുക്കാൽ വേവാകുമ്പോൾ ഊറ്റി മാറ്റി വയ്ക്കുക.(മുസമ്പീടെ തൊലി മാറ്റി കളയണേ )
പിന്നീട് ചിക്കൻ മസാലയിലേക്ക് ,ഊറ്റിവെച്ച ചോറുമിട്ട്, ബാക്കിയുള്ള സവാള ഫ്രൈ ,ബദാം, 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച്, മുസമ്പിയുടെ തൊലിയും (fresh) ചേർത്ത്, മല്ലിയില വിതറി, അൽപം മഞ്ഞൾ വെളളം തളിച്ച്, അടച്ച് വെച്ച് 15-20 മിനിറ്റ് ദം ഇടുക…
അടിപൊളി സുർബിയാൻ റൈസ് റെഡി.