"> കട്ടിപ്പരിപ്പ് | Malayali Kitchen
HomeRecipes കട്ടിപ്പരിപ്പ്

കട്ടിപ്പരിപ്പ്

Posted in : Recipes on by : Vaishnavi

 

ഇന്ന് നമുക്ക്‌ നല്ല അടിപൊളി പരിപ്പ്‌ കറി (സദ്യ സ്പെഷ്യൽ ) വക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം..

ചേരുവകൾ
******
1. ചെറുപയർ പരിപ്പ്‌ – അര കപ്പ്

2. തേങ്ങ – കാൽ കപ്പ്

3. ചെറിയ ജീരകം – അര ടീ സ്പൂൺ

4. പച്ചമുളക് – 3 എണ്ണം

5. വെള്ളം – ആവശ്യത്തിന്

6. ഉപ്പ് – ആവശ്യത്തിന്

7. മഞ്ഞൾപൊടി – അര ടീ സ്പൂൺ

8. നെയ്യ് – 1 ടീ സ്പൂൺ

9. വറ്റൽമുളക് – 3 എണ്ണം

10.ചെറിയ ഉള്ളി – 4 എണ്ണം

11.കറിവേപ്പില

 

തയ്യാറാക്കുന്ന വിധം
**********

▪ (ചെറുപയർ പരിപ്പ് അര മണിക്കൂറെങ്കിലും കുതിർത്തു വെച്ചാൽ പെട്ടെന്ന് വെന്തുകിട്ടും)

▪ കുക്കറിലേക്ക് ചെറുപയർ പരിപ്പ്, മഞ്ഞൾ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.

▪ ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേർത്തരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക.

▪ ശേഷം പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.

▪ ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *