22 April, 2021
കേരളഫോക്കസ് പാചകരത്നം അവാർഡ് ഷെഫ് സുരേഷ്പിള്ളയ്ക്ക്

പുനലൂർ:- സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികത്തോടനുബന്ധിച്ച് കൊല്ലം ചവറ സ്വദേശിയായ ഷെഫ് സുരേഷ് പിള്ള 2020-ലെ കേരള ഫോക്കസ് പാചക രത്നം അവാർഡ് ജേതാവായത്.
ഇന്ത്യൻ പാചകക്കാരനും ടെലിവിഷൻ വ്യക്തിത്വവുമായ സുരേഷ് പിള്ള. ബിബിസിയുടെ മാസ്റ്റർ ഷെഫ് യുകെ റിയാലിറ്റി ടെലിവിഷൻ ഷോയിൽ ഇന്ത്യയിൽ നിന്നുള്ള മത്സരാർത്ഥിയായിരുന്നു.
കേരളത്തിലെ കൊല്ലം ജില്ലയിലെ തെക്കുംഭാഗം എന്ന സ്ഥലത്താണ് ശശിധരൻ പിള്ളയുടെയും രാധമ്മയുടെയും മകനായി സുരേഷ് പിള്ള ജനിച്ചത്. ജി.പി.എച്ച്.എസ്.എസ് ചവറ സൗത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചെസ്സ് കളിക്കാരനായിരുന്നു, കൂടാതെ നിരവധി സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ പങ്കെടുത്തു.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലത്തെ ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി കരിയർ ജീവിതം ആരംഭിച്ച സുരേഷ് പിന്നീട് ബാംഗ്ലൂരിലേക്ക് മാറി. ആറുവർഷം ഹെഡ് ഷെഫായി ജോലി ചെയ്ത ശേഷം ലീലയിലും പിന്നീട് 2005 ൽ ലണ്ടനിലെ വീരസ്വാമി റെസ്റ്റോറന്റിലും പ്രവർത്തിച്ചു. ബഹാമസ് സർവകലാശാലയിലെ പാചക ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് ലക്ചററും ഗസ്റ്റ് ഷെഫുമായിരുന്നു. സുരേഷ് ഇപ്പോൾ കൊല്ലം റാവിസ് ഹോട്ടലിൽ കോർപ്പറേറ്റ് ഷെഫും പാചക ഡയറക്ടറുമാണ്.
ലോക പ്രശസ്തരായ നിരവധി പേർ ഇദ്ദേഹത്തിന്റെ നള പാചകത്തിന്റ രുചി അനുഭവിച്ചിട്ടുള്ളവരാണ്. പാചക കലയിലൂടെ ലോക ശ്രദ്ധ നേടിയതു മൂലം നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനകരമാന്നെന്ന നിലയ്ക്കാണ് ഷെഫ് സുരേഷ് പിള്ള 2020 ലെ കേരള ഫോക്കസ് പാചക രത്നം അവാർഡിന് അർഹനായതെന്ന് കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും കേരള ഫോക്കസ് മാസിക ചീഫ് എഡിറ്ററുമായ വി.വിഷ്ണുദേവ് അറിയിച്ചു.