"> ബ്രോസ്റ്റഡ്‌ ചിക്കൻ | Malayali Kitchen
HomeRecipes ബ്രോസ്റ്റഡ്‌ ചിക്കൻ

ബ്രോസ്റ്റഡ്‌ ചിക്കൻ

Posted in : Recipes on by : Vaishnavi

ഇന്ന് നമുക്ക്‌ ബ്രോസ്റ്റഡ്‌ ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ
******

ചിക്കൻ – 700 ഗ്രാം

ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് – I ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

മുളക്പൊടി – 1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – ഒന്നര ടേബിൾ സ്പൂൺ

മൈദ – ഒന്നര കപ്പ്

മുട്ട – 2 എണ്ണം

ഓട്സ് -1 കപ്പ്‌

ഓയിൽ – വറുക്കാൻ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
**********

ഇടത്തരം കഷ്ണങ്ങളാക്കിയ ചിക്കൻ കഴുകി വാരി,ഉപ്പ്,മഞ്ഞൾ, മുളക്പ്പൊടി ചേർത്ത് മാരിനേറ്റ് ചെയ്ത് 10 മിനിട്ട് വെക്കുക.

മൈദ, 1 ടേബിൾ സ്പൂൺ കുരുമുളക്പൊടി എന്നിവ ഉപ്പുമിട്ട് മിക്സാക്കിവെക്കുക.

മാരിനേറ്റ് ചെയ്ത ചിക്കൻ പീസുകൾ മൈദ കൂട്ടിൽ കോട്ട് ചെയ്ത് വെക്കുക. 5 മിനിട്ടിന് ശേഷം വീണ്ടും അതേ മൈദ കൂട്ടിൽ ചിക്കൻ കഷ്ണങ്ങൾ കോട്ട് ചെയ്യുക.

മുട്ട, ഇഞ്ചി, വെള്ളുള്ളി പേസ്റ്റ്, അര ടേബിൾ സ്പൂൺ കുരുമുളക് പൊടി എന്നിവ , ഉപ്പും ചേർത്ത് നന്നായി പതപ്പിച്ച് വെക്കുക..

പിന്നീട് മൈദ കൂട്ടിൽ കോട്ട് ചെയ്ത ചിക്കൻ കഷ്ണങ്ങൾ മുട്ട കൂട്ടിൽ മുക്കിയതിന് ശേഷം ഓട്സ് പൊടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ ചെറുതീയിലിട്ട് വറുത്ത് കോരുക.

അല്ലെങ്കിൽ , കുക്കറിൽ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങളിട്ട് അടച്ച് ഒരു വിസിൽ വരുത്തി ഓഫ് ചെയ്ത്, ആവി പോയി തീരുമ്പോ കോരി എടുത്ത് ഉപയോഗിക്കാവുന്നതാണ്.

രുചികരമായ ബ്രോസ്റ്റഡ്‌ ചിക്കൻ റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *