22 April, 2021
മലബാര്‍ ചട്ടി പത്തിരി

ഇന്നത്തെ പാചകത്തിൽ ഇന്ന് നാം തയ്യാറാക്കാൻ പോകുന്നത് റമദാൻ സ്പെഷ്യൽ ചട്ടിപ്പത്തിരി ആണ്. ചട്ടി പത്തിരി സാധാരണ മുട്ട, ചിക്കൻ, ബീഫ് തുടങ്ങിയവ വച്ച് ഉണ്ടാക്കാറുണ്ട് . ഇവിടെ നാം മുട്ട വച്ചാണ് ഉണ്ടാക്കുന്നത് . അപ്പോ ചട്ടി പത്തിരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
************
1.മൈദ -3 കപ്പ്
2.കോഴിമുട്ട -15 എണ്ണം
3.പഞ്ചസാര -1 1/2 കപ്പ്
4.നെയ് -250 ഗ്രാം
5.അണ്ടിപരിപ്പ് -200 ഗ്രാം
6.ഉണക്കമുന്തിരിങ്ങ -200 ഗ്രാം
7.കസ്കസ് -30 ഗ്രാം
8.ഏലക്ക -12 എണ്ണം
_9.ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
**********
മൈദയില്‍ ഒന്നോ രണ്ടോ കോഴിമുട്ടയുടച്ച് ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നന്നായി കുഴച്ചുവെയ്ക്കുക. ആവശ്യത്തിനുള്ള വലിപ്പത്തിന് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി പാനില്‍ ചുട്ടെടുക്കുക.
ബാക്കി മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും പൊടിച്ച ഏലക്കയും 3 ടേബിള്‍ സ്പൂണ്‍ ഉരുക്കിയ നെയ്യും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് വെയ്ക്കുക.
ബാക്കിയുള്ള നെയ്യ് പാനിലൊഴിച്ചു ചൂടാകുമ്പോള്‍ ഒരു പത്തിരിയിട്ടു അതിനുമുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുട്ടക്കൂട്ടും ഒഴിച്ച് പരത്തി കുറച്ച് അണ്ടിപരിപ്പും മുന്തിരിയും കസ്കസും വിതറുക.അതിനുമുകളില്‍ അടുത്ത പത്തിരി വെച്ച് മുട്ടക്കൂട്ട് ഒഴിച്ച് വീണ്ടും അണ്ടിപരിപ്പ്,മുന്തിരി,കസ്കസ് എന്നിവ വിതറുക.
ഇങ്ങനെ പത്തിരികള്‍ ഓരോന്നായി വെയ്ക്കണം.
ഏറ്റവും മുകളില്‍ അണ്ടിപരിപ്പ്,മുന്തിരി,കസ്കസ്,പഞ്ചസാര ഇവ വിതറി മൂടി അടച്ചുവെച്ച് നേരിയ തീയില്‍ 20 മിനിട്ട് വേവിക്കുക.